ന്യൂദല്‍ഹി: ദല്‍ഹിയില്‍ കെട്ടിടത്തിന് തീപ്പിടിച്ച് മൂന്നു പേര് വെന്തുമരിച്ചു. പത്തു പേര്‍ക്ക് പരിക്കേറ്റു. സഹദ്രയിലെ മോഹന്‍ പാര്‍ക്കിനു സമീപമുള്ള കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. അപകടം പുലര്‍ച്ചെ ആയതിനാല്‍ കെട്ടിടത്തില്‍ അധികം ആളുകള്‍ കാണില്ലെന്നാണ് അഗ്നിശമനസേനാംഗങ്ങളുടെ വിലയിരുത്തല്‍. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് തീപടര്‍ന്നത്. ഇവിടെ ഇലക്ട്രിക് റിക്ഷകള്‍ പാര്‍ക്ക് ചെയ്ത ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.തീപ്പിടിത്തത്തില്‍ കെട്ടിടത്തിന് വെളിയില്‍ കിടന്നിരുന്ന വാഹനങ്ങള്‍ക്കും കാര്യമായ നാശനഷ്ടമുണ്ടായി.
തീ നിയന്ത്രണ വിധേയമാക്കിയതായി പോലീസ് അറിയിച്ചു. ദല്‍ഹി പോലീസും അഗ്നിശമനസേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപ്രത്രി അധികൃതര്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
















