വെല്ലൂര്‍: തമിഴ്‌നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവ് എം.കെ സ്റ്റാലില്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. ചൊവ്വാഴ്ച രാത്രി വെല്ലൂര്‍ പള്ളികോണ്ട ടോള്‍ ഗേറ്റിലായിരുന്നു സംഭവം. അപകടത്തില്‍ നിന്ന് സ്റ്റാലിന്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടതായി പാര്‍ട്ടി വക്താവ് അറിയിച്ചത്.
അപകടത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടൊ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. നിലവില്‍ ഡിഎംകെയുടെ ട്രഷററാണ് എം കെ സ്റ്റാലിന്‍. തനിക്ക് ശേഷം പാര്‍ട്ടിയുടെ നേതൃത്ത്വം നല്‍കുമെന്ന് കരുണാനിധി കഴിഞ്ഞ ദിവസവും വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
















