മട്ടാഞ്ചേരി: കണ്ട്‌ലയില്‍ നിന്നും കാറുകളുമായി കപ്പല്‍ കൊച്ചി തുറമുഖത്തെത്തി. ഇന്നലെ വൈകിട്ടാണ് കപ്പല്‍ എറണാകുളം വാര്‍ഫില്‍ നങ്കൂരമിട്ടത്. 600 ഓളം കാറുകള്‍ക്കൊപ്പം ആറ് ട്രക്കുകളുമായെത്തിയ കപ്പല്‍ ബുധനാഴ്ച ചൈന്നെ എണ്ണുറിലേയ്‌ക്ക് തിരിക്കും. എണ്ണൂര്‍ കൊച്ചികണ്ട്‌ല തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി കാര്‍ നീക്കം നടത്തുന്നത്. തുറമുഖ നിരക്കുകളിലെ ഇളവുകളും കൂടുതല്‍ കാറുകള്‍ കൊച്ചി കേന്ദ്രീകരിച്ച് ഇറക്കുമതിക്ക് കമ്പനികള്‍ തയ്യാറായതും കാര്‍ കപ്പല്‍ നീക്കത്തിന് പ്രേരണയേറിയിട്ടുണ്ട്. തൊഴില്‍ രംഗത്തെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുകയും ചെയ്തു. കാര്‍ കപ്പല്‍ സര്‍വ്വീസ് കൊച്ചി തുറമുഖത്തിന് കൂടുതല്‍ വരുമാന നേട്ടവും മറ്റു കപ്പല്‍ സര്‍വ്വീസ് കടന്നെത്തുന്നതിന് സാഹചര്യമൊരുക്കുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
കണ്ട്‌ലയില്‍ നിന്ന് കാറുകളുമായി കപ്പല്‍ ഇന്നലെ കൊച്ചി തുറമുഖത്ത് കടക്കുന്നു
















