കൊച്ചി: ഭാഷയെ സ്‌നേഹിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്താല്‍ മാത്രമേ രാഷ്‌ട്രം നിലനില്‍ക്കൂ. ഒരു രാഷ്‌ട്രത്തെ നശിപ്പിക്കണമെങ്കില്‍ ഭാഷയെ നശിപ്പിക്കണമെന്ന് പ്രൊഫ. എം.കെ. സാനു. മഹാകവി കാളിദാസ സാംസ്‌കാരിക വേദി സംഘടിപ്പിച്ച മലയാള ഭാഷാ അനുസ്മരണവും കേരളപ്പിറവി ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാള ഭാഷയുടെ നിലനില്‍പ്പും ശക്തിയുമാണ് മലയാളിയെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവതി ആഘോഷിക്കുന്ന സാനുമാഷിനെ മഹാകവി കാളിദാസ സാംസ്‌കാരിക വേദി പ്രസിഡന്റ് പി. രാമചന്ദ്രന്‍ ആദരിച്ചു. ഗുജറാത്ത് ഗവര്‍ണര്‍ ആയുര്‍വേദ പാനല്‍ ഫിസീഷ്യന്‍ ഡോ.ജയചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു. സി.ഐ.സി.സി ജയചന്ദ്രന്‍, സി.ജി. രാജഗോപാല്‍, , ഫാ.റോബിന്‍ കണ്ണന്‍ചിറ, ലിനോ ജേക്കബ്, എം.എം. ഗോവിന്ദന്‍ക്കുട്ടി മാസ്റ്റര്‍, പ്രൊഫ.സി.സുമംഗലാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
















