ഇരിട്ടി: ദേശീയ ഭക്ഷ്യസുരക്ഷാനിയമം സംസ്ഥാനത്ത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ബിജെപി കീഴൂര്‍ 52 ബൂത്ത് കമ്മിറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജ്യത്ത് മറ്റു സംസ്ഥാനങ്ങളിലെല്ലാം നടപ്പിലാക്കിയ ഈ നിയമം നടപ്പിലാക്കാതെ കേന്ദ്രസര്‍ക്കാറിനെ പഴിപറയുന്ന കേരള സര്‍ക്കാര്‍ ഉടനടി നിയമം നടപ്പിലാക്കി കേരളത്തിലെ റേഷന്‍ വിതരണം പുനസ്ഥാപിക്കുവാനുള്ള സത്വരനടപടികളാണ് സ്വീകരിക്കേണ്ടതെന്നു കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ രാംദാസ് എടക്കാനം, എം.സുരേഷ് ബാബു കെ.ജയപ്രകാശ്, എ.പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
















