തലശ്ശേരി: തലശ്ശേരി നഗരസഭയുടെ നൂറ്റമ്പതാം വാര്‍ഷിക സ്മരണിക തലശ്ശേരിയുടെ സമഗ്രചരിത്ര രേഖയായി രൂപപ്പെടുത്താന്‍ ശില്‍പശാല നടത്തുന്നു. ചരിത്രാന്വേഷികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, സാമൂഹ്യ രാഷ്‌ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരെ ഏകോപിപ്പിച്ച് 12ന് കാലത്ത് 10 മണിമുതല്‍ തലശ്ശേരി പാരീസ് പ്രസിഡന്‍സിയിലാണ് ശില്‍പശാല. പരിപാടിയില്‍ എഴുതിത്തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരിക്കും. തലശ്ശേരിയുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, പുസ്തകങ്ങള്‍, സ്മരണികകള്‍, ഇനിയും രേഖപ്പെടുത്താത്ത വിവരങ്ങള്‍, അപൂര്‍വ്വ ഫോട്ടോകള്‍ എന്നിവ കൈവശമുള്ളവര്‍, അവ സ്മരണികാ കമ്മറ്റിക്ക് നല്‍കി സഹകരിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൊണ്ടുവരുന്ന രേഖകള്‍ പകര്‍പ്പ് എടുത്ത ശേഷം തിരിച്ച് നല്‍കുന്നതാണ്.
















