അഴീക്കോട്: ദീപാവലി ദിവസം ഉത്സവം അലങ്കോലപ്പെടുത്തുകയെന്ന സിപിഎം ഗൂഡാലോചയാണ് ചാലാട് ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഗാനമേളയിലെ അക്രമസംഭവത്തില്‍ എട്ട് സിപിഎമ്മുകാര്‍ അറസ്റ്റിലായത് വ്യക്തമാക്കുന്നതെന്ന് ബിജെപി അഴീക്കോട് മണ്ഡലം കമ്മറ്റി പ്രസിഡണ്ട് കെ.എന്‍.വിനോദ് പ്രസ്താവനയില്‍ പറഞ്ഞു. സിപിഎമ്മുകാരുടെ അക്രമത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ ഉള്‍പ്പെടെ നാല് പോലീസുകാരെ മര്‍ദ്ധിച്ചുപരിക്കേല്‍പ്പിക്കുകയും പോലീസ് വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തവര്‍ സിപിഎം നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. കൊലപാതകം, വധശ്രമം, മോഷണം, മയക്കുമരുന്ന് കടത്ത് തുടങ്ങി പല കേസുകളിലും പ്രതികളായവരാണ് ഈ സംഘത്തില്‍പ്പെട്ടവര്‍. ചില്ലിക്കുന്ന്, പടന്നപ്പാലം, തെക്കന്‍ മണല്‍, അഴീക്കോട്, ഉപ്പായിച്ചാല്‍ എന്നിവിടങ്ങളിലുള്ള മുപ്പതോളം ക്രിമിനലുകള്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കണ്ണൂരിലും പരിസര പ്രദേശങ്ങളിലും വ്യാപക അക്രമം നടത്തിയതെന്നും പോലീസിന് ബോധ്യമുള്ളതാണ്. ഇത്തരം സംഭവങ്ങളില്‍ വീടുകയറി റെയ്ഡ് നടത്തി 24 മണിക്കൂറിനകം പ്രതികളെ പിടികൂടേണ്ടതായിരുന്നു. എന്നാല്‍ പോലീസ് സേനയെ അക്രമിച്ച സിപിഎമ്മിന് വിടുപണി ചെയ്യുന്ന പോലീസിലെ ചില ഉന്നതര്‍ അറസ്റ്റ് തടസ്സപ്പെടുത്തുകയാണ്. എട്ട് പ്രതികളെ മാത്രം അറസ്റ്റ് ചെയ്ത് മറ്റ് ക്രിമിനലുകളെ സൈ്വര്യവിഹാരം നടത്താന്‍ ചില പോലീസുകാര്‍ കൂട്ടുനില്‍ക്കുകയാണ്. ചാലാട്, പള്ളിക്കുന്ന് മേഖലയിലെ സ്ഥിരം ക്രിമിനലുകളായ ഈ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പ്രദേശത്ത് നിലനില്‍ക്കുന്ന ഭീകരാന്തരീക്ഷം മാറ്റി സമാധാനം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















