മട്ടന്നൂര്‍: മട്ടന്നൂര്‍ ഉപജില്ലാ സ്‌കൂള്‍ കായികമേള ഇന്നും നാളെയുമായി മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കും. രണ്ടായിരത്തോളം കായിക പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇന്ന് കാലത്ത് 9 ണിക്ക് ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എ.പി.അംബിക അധ്യക്ഷത വഹിക്കും. കായിക മേളയുടെ പ്രചരണാര്‍ത്ഥം കായിക വിദ്യാര്‍ത്ഥികള്‍ മട്ടന്നൂര്‍ നഗരത്തില്‍ സൈക്കിള്‍ റാലി നടത്തി. പ്രധാനാധ്യാപകന്‍ ഇ.ഗണേഷ് ഫാളാഗ് ഓഫ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ എഡിഎം ഇ.മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായിരിക്കും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.ശോഭന സമ്മാന വിതരണം നടത്തും.
















