കോഴിക്കോട്: മലപ്പുറത്തെ സ്ഫോടനത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സ്ഫോടനം ആകസ്മികമല്ല. ഭോപ്പാല്‍ സംഭവത്തിന്റെ പ്രതികരണമോ പ്രതികാരമോ ആയിരിക്കാം. നിരോധിക്കപ്പെട്ട സിമിക്കും അനുബന്ധ സംഘടനകള്‍ക്കും കേരളത്തില്‍ സജീവ സാന്നിദ്ധ്യമുണ്ടെന്നതിന്റെ തെളിവാണിത്. ദക്ഷിണ ഭാരതത്തില്‍ നടന്ന സ്ഫോടനങ്ങള്‍ക്ക് കേരള ബന്ധമുണ്ട്.
കൊല്ലം കളക്ടറേറ്റില്‍ നടന്ന സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. മൈസൂരിലും ചിറ്റൂരിലും സമാനമായ സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. ബേസ് മൂവ്മെന്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ആഗോള ഭീകരവാദത്തിന്റെ ഭാരതത്തിലെ പരീക്ഷണ ശാലയായി കേരളം മാറിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: