കണ്ണൂര്‍: ദേശീയതലത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുന്ന 15 ലക്ഷം പേര്‍ഒപ്പിട്ട ഭീമഹരജിയിലേക്ക് ജില്ലയില്‍ നിന്ന് സമാഹരിച്ച ഒരുലക്ഷം ഒപ്പുകള്‍ സംസ്ഥാന സമിതിക്ക് സമര്‍പ്പിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഖദീജ നര്‍ഗ്ഗീസ് ഏറ്റുവാങ്ങി. സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ.അഹമ്മദ് മാണിയൂര്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് എം.മുകുന്ദന്‍മാസ്റ്ററുടെ അധ്യക്ഷതയില്‍ മദ്യവിരുദ്ധ ജനകിയ മുന്നണി സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡോ.യൂസഫ് മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. രാജന്‍ കോരമ്പേത്ത്, കളത്തില്‍ ബഷീര്‍, അഷ്‌റഫ് മമ്പറം, അഡ്വ.പി.ഷാജി, പ്രൊഫ.എം.മുഹമ്മദ്, എ.രഘുമാസ്റ്റര്‍, ഡി.കാര്‍ത്ത്യായനി ടീച്ചര്‍, ടി.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പപ്പന്‍ കന്നാട്ടി നന്ദിപറഞ്ഞു.
















