കണ്ണൂര്‍: തില്ലങ്കേരിയിലെ വിമുക്തഭടന്‍ കെ.ചന്ദ്രന്റെ വീടിന് നേരെ സിപിഎം ക്രിമിനലുകള്‍ നടത്തിയ അക്രമത്തെ പൂര്‍വ്വസൈനിക സേവാ പരിഷത്ത് അപലപിച്ചു. പതിനേഴ് വര്‍ഷം രാജ്യസേവനം നടത്തി കുടുംബത്തോടൊപ്പം സമാധാനത്തോടെ നാട്ടില്‍ ജീവിക്കാമെന്ന് കരുതി നാട്ടിലെത്തിയ ചന്ദ്രന്റെ വീട്ടിന്നു നേരെ സിപിഎം പലതവണ അക്രമം നടത്തിയിരുന്നു.
തങ്ങളുടെ പ്രസ്ഥാനത്തോടൊപ്പം നില്‍ക്കുന്നില്ല എന്ന ഒറ്റക്കാരണംകൊണ്ടാണ് ചന്ദ്രനെ നിരന്തരം ഉപദ്രവിക്കുന്നത്. സിപിഎമ്മിന്റെ ഈ പ്രാകൃത നടപടി അവസാനിപ്പിക്കണം. ജില്ലാ പോലീസ് സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതി നല്‍കുവാനും ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ജില്ലാ വൈസ്.പ്രസിഡണ്ട് എം.പി.സദാശിവന്റെ നേതൃത്വത്തില്‍ കെ.ശശിധരന്‍, മോഹനന്‍ കെ., ശ്രീധരന്‍ നമ്പ്യാര്‍, വേണുഗോപാല്‍, പി.ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ ചന്ദ്രന്റെ വീട് സന്ദര്‍ശിച്ചു.
















