ന്യൂദല്‍ഹി: ജയില്‍ ചാടിയ സിമി ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം വര്‍ഗ്ഗീയവത്കരിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരെ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു.
ഏതാനും ദിവസം മുന്‍പ് ഒഡീഷയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടപ്പോള്‍ ആരും മതം ചര്‍ച്ച ചെയ്തില്ല. സിമി ഭീകരര്‍ കൊല്ലപ്പെട്ടപ്പോള്‍ മതത്തെക്കുറിച്ചാണ് ചര്‍ച്ച. ഇത് തരംതാണ രാഷ്‌ട്രീയമാണ്. വെങ്കയ്യ വ്യക്തമാക്കി.
ചിലര്‍ ഭീകരര്‍ക്ക് വേണ്ടി മാത്രം ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. രാജ്യത്തിന്റെ സുരക്ഷയേക്കാള്‍ ഇത്തരക്കാര്‍ക്ക് താത്പര്യം നിയമം ലംഘിക്കുന്ന ഭീകരരോടാണ്.
സുരക്ഷാ ഏജന്‍സികളെ ചോദ്യം ചെയ്യുന്നത് ചിലര്‍ പതിവാക്കിയിരിക്കുകയാണിപ്പോള്‍. പോലീസ് അവരുടെ ജോലി ചെയ്തു. വര്‍ഗീയവത്കരിക്കുന്നത് ദേശീയ താത്പര്യത്തിന് എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ്സിന്റേത് രാജ്യവിരുദ്ധ നിലപാടാണെന്ന് ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. എല്ലാ വിഷയത്തിലും ഇത്തരം നിലപാട് സ്വീകരിക്കുന്ന നേതാവാണ് ദിഗ്‌വിജയ് സിംഗെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















