ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ന്യൂസിലാന്‍ഡിെനതിരായ പരമ്പര വിജയമാണ് സ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. 115 പോയിന്റാണ് ഇന്ത്യക്കുള്ളത്. 111 പോയിന്റുമായി പാക്കിസ്ഥാന്‍ രണ്ടാമതും 108 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതും.
ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ന്യൂസിലാന്‍ഡ്, വെസ്റ്റിന്‍ഡീസ് ടീമുകളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ബൗളര്‍മാരില്‍ ആര്‍. അശ്വിന്‍ ഒന്നാമതും രവീന്ദ്ര ജഡേജ ഏഴാമതും. ദക്ഷിണാഫ്രിക്കയുടെ സ്‌റ്റെയിന്‍, ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ടിനെതിരെ ബംഗ്ലദേശിനു ആദ്യജയം നേടിക്കൊടുത്ത യുവതാരം മെഹദി ഹസന്‍ 33-ാം സ്ഥാനത്തേക്ക് മുന്നേറി. ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ ആറാമതുള്ള അജിന്‍ക്യ രഹാനെ മാത്രമാണ് ആദ്യ പത്തില്‍ ഇടംപിടിച്ച ഏക ഇന്ത്യന്‍ താരം. ഓസീസിന്റെ സ്റ്റീവന്‍ സ്മിത്തും പാക്കിസ്ഥാന്റെ യൂനസ് ഖാനും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി 16-ാമത്. ചേതേശ്വര്‍ പൂജാര 14-ാമത്. ടെസ്റ്റ് ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ ഒന്നാമത്. രവീന്ദ്ര ജഡേജ അഞ്ചാമത്.
















