Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ;കേരളത്തിന് ജംബോ സംഘം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2016, 09:19 pm IST
inSports

കൊച്ചി: 32-ാമത് ദേശീയ ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് കേരളത്തിന്റെ ജംബോ സംഘം. 180 താരങ്ങളാണ് ടീമിലുള്ളത്. ഈ മാസം 10 മുതല്‍ 14 വരെ കോയമ്പത്തൂര്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മീറ്റ്.

എറണാകുളത്ത് സമാപിച്ച സംസ്ഥാന ജൂനിയര്‍ മീറ്റിനുശേഷമാണ് കേരള സംഘത്തെ പ്രഖ്യാപിച്ചത്. 93 ആണ്‍കുട്ടികളും 87 പെണ്‍കുട്ടികളുമടങ്ങുന്നതാണ് കേരള ടീം.

അതേസമയം ഉഷ സ്‌കൂളില്‍ നിന്ന് ഷഹര്‍ബാന സിദ്ദീഖ് മാത്രമാണ് ലിസ്റ്റില്‍ ഇടംപിടിച്ചത്. സംസ്ഥാന ജൂനിയര്‍ മീറ്റില്‍ അണ്ടര്‍ 20 വിഭാഗം പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ ഒരാള്‍ മാത്രം യോഗ്യത നേടിയതോടെയാണ് സംസ്ഥാന മീറ്റിന് എത്താതിരുന്നിട്ടും ഷഹര്‍ബാന സിദ്ദീഖിന് ടീമില്‍ ഇടം ലഭിക്കാന്‍ കാരണം. ഒരു ഇനത്തില്‍ രണ്ട് താരങ്ങളെ പങ്കെടുപ്പിക്കാം. അതിനാലാണ് ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികവു തെളിയിച്ച ഷഹര്‍ബാനക്ക് ഇടംലഭിച്ചത്. വിസ്മയ വി.കെയാണ് ഷഹര്‍ബാനക്ക് പുറമെ ഈയിനത്തില്‍ കേരളത്തെ പ്രതിനിധീകരിക്കുക. എന്നാല്‍ ഷഹര്‍ബാന കേരളത്തിനായി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

ഉഷയുടെ മറ്റ് ശിഷ്യകളായ ജിസ്‌ന മാത്യുവിനും അബിത മേരി മാനുവലിനും സംസ്ഥാന മീറ്റില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് കേരള അത്‌ലറ്റിക് അസോസിയേഷന്‍ എന്‍ട്രി നല്‍കിയിട്ടില്ല. ഇവര്‍ക്ക് നേരിട്ട് എന്‍ട്രി നല്‍കണമെന്ന് പി.ടി. ഉഷ അസോസിയേഷന് നല്‍കിയ കത്തിലുടെ ആവശ്യപ്പെട്ടിരുന്നു. ഷഹര്‍ബാനയ്‌ക്ക് പുറമേ ജിസ്‌നയെയും അബിതയെയും ജൂനിയര്‍ വനിതകളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം.

ജിസ്‌നക്കും അബിതക്കും ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും അണ്ടര്‍ 18 വിഭാഗത്തിലെ ജൂനിയര്‍ മീറ്റില്‍ ട്രാക്കിലിറങ്ങാന്‍ പറ്റുകയുള്ളൂവെന്നും കേരള അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പി.ഐ. ബാബു പറഞ്ഞു.

ഈ വിഭാഗം 400 മീറ്ററില്‍ ലിനറ്റ് ജോര്‍ജും സബിത സാജുവും 800 മീറ്ററില്‍ റിയാമോള്‍ ജോയി, ആമ്പല്‍ ബാബു എന്നിവര്‍ സംസ്ഥാന മീറ്റില്‍ മത്സരിച്ച് യോഗ്യത നേടിയതോടെയാണ് ജിസ്‌നയും അബിതയും പുറത്തായത്. മൂന്നു താരങ്ങളെയും അണ്ടര്‍ 20 വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കാട്ടി ഒക്ടോബര്‍ 11 നാണ് അസോസിയേഷന് കത്ത് നല്‍കിയത്. കത്ത് കിട്ടിയ ഉടന്‍ തന്നെ മത്സരിച്ച് യോഗ്യത തെളിയിക്കാതെ ടീമില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് അസോസിയേഷന്‍ ഉഷ സ്‌കൂളിലെ ബന്ധപ്പെട്ടവരെ വാക്കാല്‍ അറിയിച്ചിരുന്നതായും ബാബു പറഞ്ഞു. ദേശീയ ക്യാമ്പോ മറ്റ് രാജ്യാന്തര മത്സരങ്ങളോ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. പിന്നീട് 27ന് ചേര്‍ന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഉഷയുടെ കത്ത് ചര്‍ച്ച ചെയ്ത് ആവശ്യം നിരാകരിക്കുകയായിരുന്നു.

അതേസമയം ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഷഹര്‍ബാനയും കേരളത്തിനായി ട്രാക്കിലിറങ്ങിയേക്കില്ലെന്നാണ് സൂചന. ജിസ്‌നയ്‌ക്കും അബിതയ്‌ക്കും ഒപ്പം കേരളം വിടാനുള്ള ഒരുക്കത്തിലാണ്. മൂന്നു പേരെയും ഉള്‍പ്പെടുത്തിയില്ലെങ്കില്‍ മറ്റു വഴികള്‍ തേടേണ്ടിവരുമെന്ന് പി.ടി. ഉഷ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിന് വേണ്ടിയോ അല്ലെങ്കില്‍ ദേശീയ അത്‌ലറ്റിക് ഫെഡറേഷന്റെ ബാനറിലോ ദേശീയ ജൂനിയര്‍ മീറ്റിന്റെ ട്രാക്കില്‍ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്.

നിലവില്‍ കേരള ടീം പ്രഖ്യാപിച്ചതോടെ ഇനി ഇതല്ലാതെ മറ്റുവഴികളൊന്നും അവര്‍ക്ക് മുന്നിലില്ല. ദേശീയ രാജ്യന്തര തലങ്ങളില്‍ മികവ് പുലര്‍ത്തുന്ന മൂന്ന് താരങ്ങളും സംസ്ഥാനം വിടുന്നത് കേരളത്തിന് ചെറിയ തോതിലെങ്കിലും തിരിച്ചടിയാകാന്‍ ഇടയുണ്ട്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

Kerala

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

India

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

India

“ജെൻസി ഞങ്ങളുടെ കുട്ടികളാണ്, നീറ്റ് പ്രതിഷേധത്തിനിടെ ചിലർ അവരെ തെറ്റിദ്ധരിപ്പിച്ചു ” : ധർമ്മേന്ദ്ര പ്രധാൻ

Kerala

അർജുൻ ആയങ്കിയെ കുടുക്കിയത് ഓട്ടോ ഡ്രൈവറുടെ സംശയം; കടലിൽ കാണാതായവരെ കിട്ടിയോ എന്ന് പോലീസ് വാഹനത്തിൽ വെച്ച് പരിഹാസം

പുതിയ വാര്‍ത്തകള്‍

അനന്ത്‌നാഗില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തുന്നു

കശ്മീരില്‍ ഭീകരവാദ വേട്ട ശക്തം; അഞ്ച് ജില്ലകളില്‍ വ്യാപക റെയ്ഡ്

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

ഹണിട്രാപ്പില്‍ കുടുങ്ങി പാകിസ്ഥാന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അറസ്റ്റില്‍

ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ മഹാത്മാ ഗാന്ധി (ഫയല്‍)

ഇന്ന് ക്വിറ്റ് ഇന്ത്യ ദിനം: അവര്‍ ഒറ്റുകാര്‍; അന്നും ഇന്നും

നേതൃത്വപാടവവും ഔദ്യോഗിക വളർച്ചയും: സമ്പൂർണ്ണ രാശിഫലം (09 ഓഗസ്റ്റ് 2026) – AI AI ജ്യോതിഷം

എല്ലാവര്‍ക്കും കുറഞ്ഞ ചെലവില്‍ മികച്ച ചികിത്സ ആത്മനിര്‍ഭര്‍ മെഡ്‌ടെക്

കേന്ദ്ര ഫണ്ട് ലാപ്‌സ് ആകുന്നു; എസ്ഡിആര്‍എഫ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം

ക്രിമിനലിന്റെ വെല്ലുവിളിയും നാണക്കേടും; ഒടുവില്‍ അര്‍ജുന്‍ ആയങ്കിയെ പോലീസ് പിടിച്ചു

കശ്മീരില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് സുരക്ഷാകവചം; സിസിടിവിയും സുരക്ഷാ ഓഡിറ്റും ശക്തമാക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.