റിയോ ഡി ജനീറോ: ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ ജോ നീണ്ട ഇടവേളക്കുശേഷം തന്റെ മുന്‍ ക്ലബ്ബായ കൊറിന്ത്യന്‍സിലേക്ക് തിരിച്ചെത്തി. മൂന്നുവര്‍ഷത്തെ കരാറാണ് ജോ ക്ലബുമായി ഒപ്പുവെച്ചത്.
2005-ല്‍ കൊറിന്ത്യന്‍സിനോട് വിടപറഞ്ഞ ജോ റഷ്യന്‍ ക്ലബ് സിഎസ്‌കെഎ, ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടണ്‍, തുര്‍ക്കി ക്ലബ് ഗലറ്റ്‌സാരെ, അല്‍ഷബാബ്, ജിയാന്‍ങ്‌സു സുനിന്‍ങ് തുടങ്ങിയ ക്ലബുകള്‍ക്ക് കളിച്ച് 11 വര്‍ഷത്ത ഇടവേളക്കുശേഷമാണ് കൊറിന്ത്യന്‍സിലേക്ക് തിരിച്ചെത്തിയത്.
ബ്രസീല്‍ ദേശീയ ടീമിനായി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ജോ അഞ്ചു ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ് കരിയറില്‍ 442 മത്സരങ്ങളില്‍ നിന്നായി 144 ഗോളുകള്‍ നേടി.
















