ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സ്‌റ്റോക്ക് സിറ്റിക്ക് ജയം. സ്വാന്‍സീ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.
സ്‌റ്റോക്കിനായി വില്‍ഫ്രഡ് ബോണി രണ്ട് ഗോള്‍ നേടി. 3, 73 മിനിറ്റുകളിലായിരുന്നു ബോണിയുടെ പ്രഹരം. ഒരു ഗോള്‍സ്വാന്‍സീ താരം ആല്‍ഫി മോസണിന്റെ ദാനമായിരുന്നു. 55-ാം മിനിറ്റിലാണ് മോസണ്‍ സ്വന്തം വലയില്‍ പന്തെത്തിച്ചത്. എട്ടാം മിനിറ്റില്‍ റൗട്ട്‌ലെഡ്ജ് സ്വാന്‍സീ സിറ്റിയുടെ ആശ്വാസഗോള്‍ കണ്ടെത്തി. വിജയത്തോടെ 10 കളികളില്‍ നിന്ന് 12 പോയിന്റുമായി സ്‌റ്റോക്ക് 12-ാം സ്ഥാനത്തേക്കുയര്‍ന്നു. 5 പോയിന്റുമായി 19-ാം സ്ഥാനത്തുള്ള സ്വാന്‍സി തരംതാഴ്‌ത്തപ്പെടലിന്റെ വക്കിലാണ്.
















