ബെംഗളൂരു: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയിലെ കിരീടനേട്ടം ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷ്. രാജ്യത്തെ സംരക്ഷിക്കുമ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ദീപാവലി സമ്മാനമാണ് ഈ കിരീട.
രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികരായിരിക്കും മറ്റാരേക്കാളും ഈ വിജയത്തില്‍ അഭിമാനം കൊണ്ടിട്ടുണ്ടാകുകയെന്നും ശ്രീജേഷ് വ്യക്തമാക്കി. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം മലേഷ്യയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ഫൈനനില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പാക്കിസ്ഥാനെ തകര്‍ത്തായിരുന്നു ഭാരതത്തിന്റെ കിരീടനേട്ടം.
















