കൊച്ചി: മുപ്പത്തിനാലു വര്‍ഷത്തെ സേവനത്തിനു ശേഷം നാളികേര വികസന ബോര്‍ഡ് മുഖ്യ നാളികേര വികസന ഓഫീസര്‍ ഡോ. ടി.ഐ. മാത്യുക്കുട്ടി വിരമിച്ചു.
1982-ല്‍ ജോലിയില്‍ പ്രവേശിച്ച ഡോ. മാത്യുക്കുട്ടി, മാണ്ഡ്യയിലെ വിത്തുല്‍പ്പാദന പ്രദര്‍ശന ഫാമിലെ ആദ്യത്തെ ഫാം മാനേജരായിരുന്നു. മദ്ധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ നാളികേര വികസന ബോര്‍ഡ് ഓഫീസുകളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചച്ചു.
കൃഷിയില്‍ ബിരുദാനന്തര ബിരുദവും, നിയമത്തില്‍ ബിരുദവും, പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമയും, കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് അഗ്രോണമിയില്‍ പിഎച്ച്ഡിയും കരസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയത്തില്‍ ഡെപ്യൂട്ടി കമ്മീഷണറായും, അഡീഷണല്‍ കമ്മീഷണറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
















