ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ദുര്‍മന്ത്രവാദത്തിനിരയെന്ന് ജ്യോതിഷി. എതിര്‍ പാര്‍ട്ടികളില്‍ നിന്നു മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കാരും ഇതിനു പിന്നിലുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ സ്വയം വെളിപ്പെടുത്താന്‍ ജ്യോതിഷി തയാറല്ല.
ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയും ദുര്‍മന്ത്രവാദത്തിനിരയാകാമെന്നും അദ്ദേഹം പ്രവചിക്കുന്നു. ജയക്കെതിരെ ആഭിചാരത്തിന് വലിയ തോതില്‍ പണമിറക്കി. രാഷ്‌ട്രീയ ശത്രുത സാധാരണമാണ്. എന്നാല്‍, ഏതെങ്കിലുമൊരു രാഷ്‌ട്രീയപാര്‍ട്ടി മാത്രമാണ് ഇതിനു തയാറാകുന്നതെന്ന് പറയാനാകില്ല. എല്ലാവരും ഇതിന്റെ ഭാഗമാണ്, അദ്ദേഹം പറഞ്ഞു.
സപ്തംബര്‍ മുതല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത. അവരുടെ അസുഖമെന്തെന്നോ, ആരോഗ്യസ്ഥിയെക്കുറിച്ചോ വിവരം പുറത്തുവിട്ടിട്ടില്ല. ലണ്ടന്‍, ന്യൂദല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് വിദഗ്ധ ഡോക്ടര്‍മാരും ചെന്നൈയിലെത്തി ജയലളിതയെ പരിശോധിച്ചു.
















