ആനകളോട് ഏറ്റുമുട്ടി ആര്യയുടെ കടമ്പനെത്തുന്നു. ഒന്നും രണ്ടുമല്ല 50 ആനകളോട് ഏറ്റുമുട്ടിയാണ് കടമ്പന്റെ വരവ്. സിനിമയുടെ ടീസറും പോസ്റ്ററുകളും ഇതിനോടകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു.
സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയിട്ടുള്ള സൂപ്പര്‍ഗുഡ് മൂവീസിന്റെ ബാനറില്‍ ആര്‍ബി ചൗധരി നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രാഘവയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സിനിമയുടെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
കാട്ടില്‍ ജീവിക്കുന്ന യുവാവിന്റെ വേഷമാണ് ചിത്രത്തില്‍ ആര്യയുടേത്. കാതറിന് ട്രീസയാണ് ചിത്രത്തിലെ നായിക. അഞ്ച് കോടി രൂപ ക്ലൈമാക്സിന് മാത്രം ചെലവായി. ആര്യ 50 ആനകളുമായി ഏറ്റുമുട്ടുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്സ്.
തായ്ലാന്റിലും, തമിഴ്നാട്ടിലും, കേരളത്തിലുമായാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: