ശ്രീനഗര്‍: ചരിത്രത്തിലാദ്യമായി പാക്ക് അതിർത്തി പ്രദേശങ്ങളിൽ ഭാരതത്തിന്റെ വനിതാ സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചു. സൈന്യത്തിൽ സ്ത്രീകൾക്കും തുല്യ സ്ഥാനമാണെന്നുള്ള സൂചന നൽകി കൊണ്ടാണ് ദീപാവലി ദിനത്തിൽ വനിതാ പട്ടാളക്കാരെ അതിർത്തികളുടെ രക്ഷകരാക്കിയത്.
“ഞങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ദീപാവലി ആഘോഷം സാധിക്കില്ല. എന്നാല്‍, ഭാരതീയര്‍ സുരക്ഷിതമായി ദീപാവലി ആഘോഷിക്കണം എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ കടമ. രാജ്യം സന്തോഷത്തോടെ ഒരു ദീപാവലി ആഘോഷിക്കുന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഘോഷം” ഒരു വനിതാ ജവാന് ആഹ്ലാദത്തോടെ പറഞ്ഞു.
അതിര്‍ത്തിയിലെ പ്രകോപനങ്ങളുടെ പശ്ചാത്തലത്തില്‍ സൈനികരുടെ അവധികള്‍ റദ്ദാക്കിയിരുന്നു. ഉത്തര്‍പ്രദേശ്, ബിഹാര്‍, അരുണാചല്‍പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള വനിതകളാണ് അതിര്‍ത്തിയില്‍ കാവല്‍നിന്നത്.
















