Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസര്‍ പുരസ്‌കാരം മമ്മൂട്ടിക്കുള്ള അംഗീകാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2016, 05:23 pm IST
in Wayanad

വെള്ളമുണ്ട : കര്‍ഷകരില്‍ സംഘബോധം വളര്‍ത്താനും അവരെ വികസനവീഥിയില്‍ ഒരേ ചങ്ങലയിലെ കണ്ണികളാക്കാനും കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് വെള്ളമുണ്ട കൃഷി ഓഫീസര്‍ കെ.മമ്മൂട്ടി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ചെറുപ്പക്കാരടക്കം കര്‍ഷകരെ മണ്ണിനെ പ്രണയിക്കാന്‍ പഠിപ്പിച്ചതിന്റെ അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസര്‍ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തിയതിനു പിന്നിലെന്ന് അദ്ദേഹം കരുതുന്നു. അഞ്ച് വര്‍ഷം മുമ്പ് മമ്മൂട്ടി കൃഷി ഓഫീസറായി ചുമതലയേല്‍ക്കുമ്പോള്‍ കാര്‍ഷികമേഖലയില്‍ തളര്‍ന്നും കിതച്ചും നില്‍ക്കുകയായിരുന്നു വെള്ളമുണ്ട പഞ്ചായത്ത്. അര്‍പ്പണബോധത്തോടെയും കൃത്യമായ ആസൂത്രണത്തോടെയും മമ്മൂട്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ ദുഃസ്ഥിതി അകറ്റി. സംസ്‌കാരത്തിനും ഉപജീവനമാര്‍ഗത്തിനുമപ്പുറം ലാഭകരമാക്കാവുന്ന ഒരു തൊഴിലുമാണ് കൃഷിയെന്ന് ചെറുപ്പക്കാരെയടക്കം ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

നെല്‍കൃഷിയിലും പച്ചക്കറി കൃഷിയിലുമാണ് വെള്ളമുണ്ട പഞ്ചായത്തില്‍ ഹ്രസ്വകാലത്തിനിടെ പ്രകടമായ മാറ്റം കാണാനായത്. തരിശുകിടന്നിരുന്ന പാടങ്ങളിലേറെയും ഇപ്പോള്‍ വിളഭൂമിയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി കര്‍ഷകര്‍ തരിശിട്ടിരുന്ന വയലില്‍ ഏകദേശം നൂറ്റിയമ്പത് ഏക്കറിലാണ് ഈ വര്‍ഷം മാത്രം നെല്‍കൃഷി പുനരാരംഭിക്കാനായത്. പഞ്ചായത്തില്‍ രൂപീകരിച്ച കാര്‍ഷിക തൊഴില്‍ സേന യൂണിറ്റുകളെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചതാണ് ഇതിനു സഹായകമായത്. 350 ഹെക്ടര്‍ പാടമാണ് പഞ്ചായത്തിലാകെ. തൊഴിലുറപ്പ് പദ്ധതി ഗുണഭോക്താക്കളാണ് കാര്‍ഷിക തൊഴില്‍ സേന യൂണിറ്റുകളിലെ അംഗങ്ങള്‍. കുറഞ്ഞത് പത്ത് പേരാണ് ഒരു യൂണിറ്റില്‍. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി എണ്‍പത് തൊഴില്‍ സേന യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി ഉറപ്പുവരുത്തിയാണ് കാര്‍ഷിക തൊഴില്‍ സേനയിലെ അംഗങ്ങളെ തരിശുകിടക്കുന്ന പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കാന്‍ സന്നദ്ധമാക്കിയത്.

പച്ചക്കറി ഉത്പാദനത്തില്‍ കഴിഞ്ഞവര്‍ഷം കുതിച്ചുചാട്ടമാണ് പഞ്ചായത്തിലുണ്ടായത്. കര്‍ഷകര്‍ക്കും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പുറമേ നൂറുകണക്കിനു വിദ്യാര്‍ഥികളും പച്ചക്കറി കൃഷിയില്‍ വ്യാപൃതരായി. വിദ്യാര്‍ഥികളെ പച്ചക്കറി കൃഷിയിലേക്ക് ആകര്‍ഷിക്കുന്നിതിനു മമ്മൂട്ടിയുടെ ബുദ്ധിയില്‍ ഉദിച്ചതാണ് ‘വീട്ടില്‍ ഒരിടത്ത് പച്ചക്കറി’ പദ്ധതി. 9500 കുട്ടികളാണ് ഈ പദ്ധതിയുമായി സഹകരിച്ചത്. പരിസ്ഥിതി സൗഹൃദ കൃഷി പ്രോത്സാഹനമാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഗ്യാസ് പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ്, ഉള്ളികൃഷി, ഉരുളക്കിഴങ്ങുകൃഷി, റെഡ് ലേഡി പപ്പായത്തോട്ടം എന്നിയും മമ്മൂട്ടി മുന്‍കൈയെടുത്ത് നടപ്പിലാക്കിയ പദ്ധതികളാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 30,000 ടിഷ്യൂ വാഴക്കന്നുകളും അര ലക്ഷം ജി.എന്‍.എ റോബസ്റ്റ വാഴക്കന്നുകളും സബിസിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പയര്‍ഗ്രാമം പദ്ധതിയാണ് മമ്മൂട്ടിയുടെ സംഭാവനകളില്‍ ശ്രദ്ധേയമായ മറ്റൊന്ന്. പാടത്ത് ഇടവിളയായി പയര്‍ കൃഷി നടത്തുന്നതിനും അതുവഴി നെല്‍കൃഷി ലാഭകരമാക്കുന്നതിനും വിഭാവനം ചെയ്തതാണ് ഈ പദ്ധതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

പുതിയ വാര്‍ത്തകള്‍

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.