തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളുടെ വോട്ടര്‍ പട്ടിക പുതുക്കുന്നു. അതിന്റെ ഭാഗമായി 31ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധപ്പെടുത്തും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റ്, ജില്ലാ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിഭാഗങ്ങളിലും അച്ചടിച്ച കരട് പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബൂത്ത്തല ഉദ്യോഗസ്ഥരുടെ പക്കലും അച്ചടിച്ച കരട് പട്ടിക പരിശോധനയ്ക്ക് ലഭ്യമായിരിക്കും. കരട് പട്ടികയുടെ പകര്‍പ്പുകള്‍ അടങ്ങുന്ന സിഡികള്‍ സംസ്ഥാനത്തെ എല്ലാ അംഗീകൃത ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്.
2017 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് പൂര്‍ത്തിയാക്കുന്ന യുവതീയുവാക്കള്‍ക്ക് ഇപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷകള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലൂടെ (www.ceo. kerala.gov.in)) ഓണ്‍ലൈനായി സമര്‍പ്പിക്കണം. അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അക്ഷയകേന്ദ്രങ്ങള്‍ മുഖേനെ അപേക്ഷ സമര്‍പ്പിക്കുന്നതിന് 25 രൂപ ഫീസായി നല്‍കേണ്ടതാണ്.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും.
സ്ഥലം മാറി പേര് ചേര്‍ക്കുന്നതിനും പട്ടികയില്‍ നിലവിലുള്ള വോട്ടര്‍മാരുടെ വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ അവ തിരുത്തുന്നതിനും അവസരം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: