കണ്ണൂര്‍: ദക്ഷിണ കന്നഡ കോപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ പുതുതായി കണ്ണൂര്‍ വിപണിയിലിറക്കുന്ന നന്ദിനി തൃപ്തി മില്‍ക്കിന്റെ 180 എംഎല്‍ പാക്കിന്റെ വിപണനോദ്ഘാടനം കണ്ണൂര്‍ സെന്റര്‍ അവന്യൂ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സിനിമാതാരം സനുഷ സന്തോഷ് നിര്‍വ്വഹിച്ചു. യൂനിയന്‍ പ്രസിഡണ്ട് രവിരാജ ഹെഗ്‌ഡെ അധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയരക്ടര്‍ ഡെ.ബി.വി.സത്യനാരായണ, പത്മനാഭ ഷെട്ടി, അശോക് കുമാര്‍ ഷെട്ടി.ഉദയ കൊട്ടിയന്‍, നാരായണ പ്രകാശ് എന്നിവര്‍ സംസാരിച്ചു. മാനേജര്‍ ഡോ.ലോഹിതേശ്വര സ്വാഗതവും രാജശേഖര്‍ മൂര്‍ത്തി നന്ദിയും പറഞ്ഞു. പുതുതായി വിപണിയിലിറക്കിയ നന്ദിനി തൃപ്തി മില്‍ക്ക് ഉള്‍പ്പെടെ സൊസൈറ്റിയുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും കണ്ണൂരിലെ വിപണിയില്‍ വരും ദിവസങ്ങളില്‍ ലഭ്യമാകുമെന്നും മൂന്ന് മാസം വരെ കേടുകൂടാതെ പാല്‍ ഉപയോഗിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
















