കടുത്തുരുത്തി: നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നു വരുന്ന അനധികൃത മണ്ണെടുപ്പ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കടുത്തുരുത്തി ബിജെപി പഞ്ചായത്ത് പ്രസിഡന്റ് സന്തോഷിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ മണ്ണെടുപ്പ് തടഞ്ഞത്. തുടര്‍ന്ന് നടന്ന സമരപരിപാടി കടുത്തുരുത്തി മണ്ഡലം സെക്രട്ടറി പി.സി. രാജേഷ് ഉദ്ഘാടനം ചെയ്തു. അധികൃതരുടെ ഒത്താശയോടെയാണ പഞ്ചായത്തില്‍ മണ്ണെടുപ്പ് നടക്കുന്നത്. മണ്ണ് മാഫിയക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന അധികാരികള്‍ക്കെതിരെ ശക്തമായ നടപടി സികരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
















