തുരുത്തി: ബിജെപി പ്രാദേശിക നേതാവും മാധ്യമ പ്രവര്‍ത്തകനുമായ ബിജു മങ്ങാട്ടു മീത്തിനെ നാല്‍വര്‍ ഗുണ്ടാസംഘം ആക്രമിച്ചു.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.തുരുത്തി പുന്നമൂട് ജഗ്ഷനില്‍ കാത്തുനിന്ന അക്രമിസംഘം ബൈക്കില്‍ ചങ്ങനാശ്ശേരിയില്‍ നിന്നും എത്തിയ ബിജുവിനെ വാഹനം ഇടിപ്പിച്ച് വീഴ്‌ത്തുകയായിരുന്നു.റോഡില്‍ വീണ ബിജുവിനെ കൊലവിളികളുമായി ആക്രമിച്ച ഗുണ്ടകള്‍ നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ രണ്ടു ബൈക്കുകളിലായിരക്ഷപെട്ടു.ബിജുവിനെ ചെത്തിപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചങ്ങനാശ്ശേരി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
















