Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ചരിത്രസംഭവങ്ങളുടെ ശതാബ്ദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 29, 2016, 09:09 pm IST
in Vicharam

കേരളത്തില്‍ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് ഉണ്ടായ രണ്ട് ചരിത്രസംഭവങ്ങളായ ‘നമുക്ക് ജാതിയില്ല’ എന്ന ഗുരുദേവന്റെ ഉദ്‌ബോധനത്തേയും ‘മിശ്രഭോജനം’ എന്ന സാമൂഹ്യ ഇടപെടലിലൂെട സഹോദരന്‍ അയ്യപ്പന്‍ വെട്ടിത്തുറന്ന പുതിയ കാഴ്ചപ്പാടിനെയും വര്‍ത്തമാനകാല പരിപ്രേക്ഷ്യത്തില്‍ വിലയിരുത്തേണ്ടതാണ്. ഗുരുദേവന്റെ വാക്യം കേരളത്തിലെ ഹിന്ദുജനസാമാന്യത്തിന്റെ ചിന്താമണ്ഡലത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്തിയെങ്കില്‍ സഹോദരന്‍ അയ്യപ്പന്‍ ഉയര്‍ത്തിയ ദീപശിഖ പുതിയ മാനത്തിന്റെ ദിശാസൂചികയായി ഹിന്ദുക്കള്‍ ഏറ്റെടുക്കുകയാണുണ്ടായത്.

വേദകാലത്ത് തൊഴില്‍ അടിസ്ഥാനത്തില്‍ വര്‍ണവ്യവസ്ഥ ഭാരതത്തില്‍ നിലനിന്നിരുന്നു. ഇതിന് ജാതിസങ്കല്‍പ്പവുമായി പുലബന്ധം പോലുമില്ല. അക്കാലത്ത് ജനങ്ങള്‍ക്ക് രക്ഷ, ഈശ്വരഭജനം, ഭക്ഷണം, പരിചരണം എന്നിങ്ങനെ കുറച്ച് ആവശ്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അതിനായി അന്നത്തെ സമൂഹം ചില വ്യവസ്ഥകള്‍ കൊണ്ടുവന്നു. അതിനൊക്കെ നാമകരണവും ചെയ്തു. അതാണ് ക്ഷത്രിയ, ബ്രാഹ്മണ, വൈശ്യ, ശൂദ്ര വ്യവസ്ഥകള്‍. ഈ വ്യവസ്ഥയാണ് പിന്നീട് ജാതിയായും ഉപജാതിയായും തിരിയുകയും അതില്‍തന്നെ ചിലരൊക്കെ മേന്മയുള്ളവരായും വേറെ ചിലരൊക്കെ മേന്മ കുറഞ്ഞവരും ആയിത്തീരുകയും അങ്ങനെ അന്യോന്യം തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരുമെല്ലാം ഉണ്ടാവുകയും ചെയ്തത്. കാലാന്തരത്തില്‍ ഇത് ഹിന്ദുസമൂഹത്തിന്റെ ഏറ്റവും വലിയ ശാപമായിത്തീരുകയും ചെയ്തു.

ജാതിയുടെ ഉദ്ഭവസ്ഥാനം സ്വാര്‍ത്ഥതയാണ്. മനുഷ്യര്‍ ചെയ്തിരുന്ന ചില പ്രവൃത്തികള്‍ക്ക് ആദ്യംതന്നെ മേന്മ കല്‍പ്പിക്കപ്പെട്ടു. സൈന്യസേവനം, പൂജാദികാര്യങ്ങള്‍ എന്നിവയൊക്കെ അതില്‍പ്പെടും. ഇക്കൂട്ടര്‍ക്ക് ജനമധ്യത്തില്‍ ആദരവും അതോടൊപ്പം ചില അധികാരങ്ങളും ജനങ്ങള്‍തന്നെ അംഗീകരിച്ചുകൊടുത്തു. ഇതാണ് പിന്നീട് ജാതിക്ക് അടിസ്ഥാനമായ കാരണമായിത്തീര്‍ന്നത്. തങ്ങള്‍ക്ക് ലഭിച്ച പദവിയും അധികാരവും ആദരവും തങ്ങളുടെതന്നെ പുതുതലമുറകള്‍ക്ക് വച്ചുകിട്ടണം എന്ന സ്വാര്‍ത്ഥത ഒരേ പ്രവൃത്തി ചെയ്യുന്നവരെ ഒന്നിപ്പിക്കുകയും അത് ഒരു വിഭാഗമാവുകയും അവര്‍ പിന്നീട് ജാതിയായി തീരുകയുമാണ് ഉണ്ടായത്. അതിനുശേഷം തങ്ങള്‍ ചെയ്ത കുറ്റത്തിന് വേദത്തിന്റെയും ശാസ്ത്രത്തിന്റെയും എല്ലാം പിന്‍ബലമുണ്ടെന്ന് വരുത്താന്‍ അവയിലൊക്കെ ചിലതൊക്കെ എഴുതിപ്പിടിപ്പിക്കുകയും അങ്ങനെ ആധികാരികത സൃഷ്ടിച്ചെടുക്കുകയും ചെയ്തു. ഇതിനുപുറമെ ഓരോ ജാതിയും അവരവരുടെ മേന്മകള്‍ പറഞ്ഞ് മറ്റ് സമൂഹങ്ങളെ തങ്ങളില്‍നിന്ന് താഴെയുള്ളവരെന്നും മുകളിലുള്ളവരെന്നും വിവേചിച്ചു. അങ്ങനെ ഓരോ വിഭാഗങ്ങളും തങ്ങളുടെ കീഴില്‍ വരുന്ന വിഭാഗങ്ങളെ കീഴ്‌പ്പെടുത്താനും ചവിട്ടിത്താഴ്‌ത്താനും, നിത്യദാരിദ്ര്യത്തില്‍ നിലനിര്‍ത്താനുമെല്ലാം പരിശ്രമിച്ചു.

ഈ വിഭജത്തിനും വിവേചനത്തിനുമെതിരെയാണ് ഗുരുദേവന്‍ ‘നമുക്ക് ജാതിയില്ല’ എന്ന് ഹിന്ദുസമൂഹത്തോട് ആഹ്വാനം ചെയ്തത്. അതുകൊണ്ട് ഈ വിഷയത്തെ ‘ഹിന്ദുക്കള്‍’ എന്ന ശീര്‍ഷകത്തില്‍നിന്നും വേര്‍തിരിച്ച് ചിന്തിക്കുന്നതും അതിനെ ലഘൂകരിച്ച് കാണിക്കുന്നതും ഗുരുദേവനോടുള്ള അനാദരവായി മാത്രമേ കാണാനാവൂ. ഈ വിഷയത്തില്‍ സര്‍ക്കാര്‍തലത്തിലുള്ള പരിപാടികള്‍ മാത്രമല്ല പാര്‍ട്ടികളുടെ തലത്തിലും കേരളത്തില്‍ വ്യാപകമായി പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നാല്‍ അവയിലൊക്കെ വര്‍ത്തമാനകാലത്തെ ജനജീവിതത്തിലും വിടവുകള്‍ ഉണ്ടാക്കാനും അതോടൊപ്പം ഉയര്‍ന്നവര്‍, താഴ്ന്നവര്‍ എന്ന ഭേദചിന്തയെ ഉദ്ദീപിപ്പിക്കുകയുമാണ് ഉണ്ടായത്. ഇതിലും വിചിത്രമായ സംഭവങ്ങളാണ് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ‘നമുക്ക് ജാതിയില്ല’ എന്ന് മൈതാനപ്രസംഗം നടത്താന്‍ വെമ്പല്‍കൊള്ളുന്നവര്‍ തങ്ങളുടെ പുത്തന്‍ തലമുറകളെ ജാതിയും ജാതിനാമങ്ങളുംകൊണ്ട് അലങ്കരിക്കാന്‍ കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ നൂറുവര്‍ഷങ്ങള്‍ക്കു മുമ്പ് മുതല്‍ ജാതിയെന്ന ദുര്‍ഭൂതത്തെ കടലിലെറിയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുസമൂഹത്തിലേക്ക് ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും എല്ലാം പേരില്‍ ജാതിയെ തിരികെ കൊണ്ടുവരാനാണ് വര്‍ത്തമാനകാല രാഷ്‌ട്രീയക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

സഹോദരന്‍ അയ്യപ്പന്‍ ജാതിക്കെതിരായി മാത്രമല്ല തൊട്ടുകൂടായ്‌മ എന്ന സാമൂഹ്യവിപത്തിനെ തുടച്ചുനീക്കാനുമായിട്ടാണ് മിശ്രഭോജനം എന്ന നവീന ആശയം ആവിഷ്‌കരിച്ചത്. ഹിന്ദുസമൂഹത്തിലെ കുടിയാനും അടിയാനും മേലാളനും എല്ലാം ഒന്നിച്ചിരുന്ന് അന്നം കഴിക്കുക എന്നതായിരുന്നു പരിപാടിയുടെ സ്വരൂപം. ഈ സംഭവത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി തൃശൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സി.കെ. ജാനുവിന് അന്നം കൊടുത്ത് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഈ പ്രവൃത്തിക്കെതിരെ വിവിധ കോണുകൡനിന്നു പ്രതിഷേധങ്ങള്‍ ഉയരുകയുണ്ടായി. നവമാധ്യമങ്ങളിലും ദളിത്പക്ഷ പ്രസിദ്ധീകരണങ്ങളുമാണ് ഇവയില്‍ മുഖ്യം.

അതിനു കാരണമുണ്ട്. ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ദളിത് പക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക അജണ്ടയുണ്ട്. എക്കാലത്തും ഹിന്ദുസമാജത്തിന്റെ അവിഛിന്നഭാഗമായിരുന്ന ദളിതവിഭാഗത്തെ അതില്‍നിന്നും വകല്‍പങ്ങള്‍ പറഞ്ഞ് വേര്‍പെടുത്തുക എന്നതാണ് അത്. അതിനെ സഹായിക്കുന്ന രീതിയില്‍ രാഷ്‌ട്രീയപാര്‍ട്ടികളും ഇടപെടലുകള്‍ നടത്തുന്നു. മിശ്രഭോജനം എന്നതിന്റെ പ്രാധാന്യം നഷ്ടപ്പെട്ടു എന്നതാണ് ഒരാക്ഷേപം. ഈ വാദം ഒരു പരിധിവരെ ശരിയാണ്. അന്നം കഴിക്കുന്നതില്‍ ഇക്കാലത്ത് തൊട്ടുകൂടായ്‌മയും തീണ്ടായ്‌മയും ഇല്ല. എന്നാല്‍ സമൂഹമദ്ധ്യത്തിലുള്ള വിടവുകള്‍ വര്‍ധിച്ചിരിക്കുന്നു, അത് വിവിധ രൂപങ്ങള്‍ കൈക്കൊണ്ടിരിക്കുകയുമാണ്. അന്നം എന്നുള്ളത് ഭക്ഷണം മാത്രമല്ല, രാജ്യത്തിന്റെ സര്‍വ്വതോമുഖമായ ഭദ്രതയുടെ പൊതു സ്വത്താണ്. അത് പങ്കുവയ്‌ക്കുക എന്നതാണ് ആവശ്യം. ഉള്ളവന്‍ ഇല്ലാത്തവനും പങ്കുവയ്‌ക്കുക. 125 കോടിയിലധികം വരുന്ന സമസ്ത ഭാരതീയരും തങ്ങള്‍ക്കുള്ളത് പങ്കുവയ്‌ക്കുക. മിശ്രഭോജനം എന്നുള്ളത് ജാതി എന്ന തിന്മയെ തൂത്തെറിയുക എന്നതു മാത്രമല്ല, ദാരിദ്ര്യമെന്ന വിപത്തിനെ വിപാടനം ചെയ്യാനും ഉദ്ദേശിച്ചുകൊണ്ടുള്ളതാവണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.