ജയരാജ് ഒരുക്കുന്ന വീരം പ്രദര്‍ശനത്തിനൊരുങ്ങുന്നു. നായകന് കുനാല്‍ കപൂറിന്റെ ഫസ്റ്റ് ലുക്ക്പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കി. മുപ്പത്തഞ്ചു കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക് .
വില്യം ഷേക്സ്പിയറിന്റെ മാക്ബത്തിനെ മലയാളീകരിക്കുന്ന വീരത്തില്‍ ചന്തു എന്ന മുഖ്യകഥാപാത്രത്തെയാണ് കുനാല്‍ അവതരിപ്പിക്കുന്നത്. ജയരാജിന്റെ നവരസങ്ങളുടെ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വീരം. അതോടൊപ്പം തന്നെ വില്യം ഷേക്സ്പിയറിന്റെ നാടകങ്ങളെ ആസ്പദമാക്കി തയ്യാറാക്കുന്ന മൂന്നാമത്തെ ചിത്രവും. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ തയ്യാറാക്കുന്ന വീരം ഈ വര്‍ഷം തമിഴിലും തെലുങ്കിലും പുറത്തിറങ്ങും.
പതിമൂന്നാം നൂറ്റാണ്ടിലെ വീരേതിഹാസ പ്രതിനായകനായ ചന്തുവിന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വടക്കന്‍പാട്ടുകളിലെ നായകന് കഥാപാത്രമാണ് ചന്തു. ഷേക്സ്പിയറുടെ മാക്ബത്തിലെ പോലെ ചതിയുടെ ഫലമായ ദുരന്തപര്യയവസാനിയാണ് ഈ ചിത്രവും. മുഖ്യ കഥാപാത്രത്തിന്റെ ആര്‍ത്തി,അതിമോഹം,ദ്രോഹം,വഞ്ചന ഇതിനെ ചുറ്റി പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
ചന്ദ്രകലാ ആര്‍ട്ട്സിന്റൊ ബാനറില്‍ ചന്ദ്രമോഹന് പിള്ളയും പ്രദീപ് രാജനും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലാണ് ചിത്രത്തിന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. ഹോളിവുഡിലെ 4 പ്രഗത്ഭര്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ പങ്കാളികളാണ്. തിരുവനതപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിലും നവംബറില്‍ നടക്കുന്ന കല്‍ക്കട്ട ചലച്ചിത്രോത്സവത്തിലും വീരം പ്രദര്‍ശിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: