കടലുണ്ടി: കടലുണ്ടി വാവുത്സവത്തിന്റെ ഭാഗമായി കുന്നത്ത് തറവാട്ടിലെ കൊടിയേറ്റം ഇന്ന് നടക്കും. ആചാരാനുഷ്ഠാനങ്ങളോടെ പേടിയാട്ടുകാവില്‍ പനയമഠത്തില്‍ തറവാട്ട് കാരണവന്മാരുടെ സാന്നിധ്യത്തില്‍ ഇക്കഴിഞ്ഞദിവസം ചരിത്രപ്രസിദ്ധമായ കടലുണ്ടി വാവുത്സവത്തിന് കൊടിയേറിയിരുന്നു.
28ന് വൈകീട്ട് മൂന്ന് മണിക്കാണ് പ്രധാനചടങ്ങായ ജാതവന് പുറപ്പാട്. മണ്ണൂര്‍ കാരകാളിപറമ്പിലെ കോട്ടയില്‍ നിന്ന് പുറപ്പാടാരംഭിക്കും. ഊരുചുറ്റി വാവുത്സവം അറിയിച്ചതിന് ശേഷം 30ന് പുലര്‍ച്ചെ ജാതവന് വാക്കടവിലെത്തും. ജാതനവും അമ്മഭഗവതിയുമായുള്ള നേര് കാഴ്ച ഉത്സവത്തിലെ പ്രധാ ന ചടങ്ങാണ്. ഇവരുടെ തിരിച്ചെഴുന്നള്ളത്താണ് വാവുത്സവത്തിലെ പ്രധാന ചടങ്ങ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് കടലുണ്ടി വാവുത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: