Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പരിഹാരമായെന്ന് മുലായം, ബഹിഷ്‌കരിച്ച് അഖിലേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 11:25 pm IST
in India

ന്യൂദല്‍ഹി: സമാജ്‌വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് അധ്യക്ഷന്‍ മുലായം സിങ് യാദവ്. പാര്‍ട്ടിയും കുടുംബവും ഒറ്റക്കെട്ടെന്ന് സഹോദരന്‍ ശിവ്പാല്‍ യാദവിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ മുലായം പറഞ്ഞു. പത്രസമ്മേളനം അഖിലേഷ് യാദവ് ബഹിഷ്‌കരിച്ചത് കലഹം അവസാനിച്ചില്ലെന്നു വ്യക്തമാക്കി.

മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ ശിവ്പാല്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും മുലായം, മുഖ്യമന്ത്രി അഖിലേഷിന് നല്‍കി. അഖിലേഷിന്റെ നീക്കമാണ് ഇനി നിര്‍ണായകം.

സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവിനെയും മൂന്ന് മന്ത്രിമാരെയും അഖിലേഷ് ഞായറാഴ്ച പുറത്താക്കിയതാണ് പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ചത്. അഖിലേഷിനൊപ്പമുള്ള ബന്ധു രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ നിന്ന് ശിവ്പാലും പുറത്താക്കി. പ്രശ്‌നപരിഹാരത്തിന് മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. അഖിലേഷിനെയും ശിവ്പാലിനെയും വിളിച്ചുവരുത്തി ശകാരിച്ച മുലായം യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി.

ദേശീയ ജനറല്‍ സെക്രട്ടറി അമര്‍സിങ്ങിനെ പുറത്താക്കണമെന്ന അഖിലേഷിന്റെ ആവശ്യം മുലായം അംഗീകരിച്ചില്ല. എന്തിനാണ് ഇതിലേക്ക് അമര്‍സിങ്ങിനെ വലിച്ചിഴക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. പ്രശ്‌നം പരിഹരിച്ചതെങ്ങനെയെന്നും വ്യക്തമാക്കിയില്ല. അഖിലേഷ് മുഖ്യമന്ത്രിയായി തുടരുമെന്ന് പറഞ്ഞ മുലായം പുറത്താക്കിയ മന്ത്രിമാരെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിനു മറുപടി നല്‍കിയില്ല. അഖിലേഷ് അടുത്ത മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് ആദ്യം ഭൂരിപക്ഷം ലഭിക്കട്ടെയെന്നായിരുന്നു മറുപടി. അഖിലേഷ് മികച്ച മുഖ്യമന്ത്രിയാണെന്നും എന്നാല്‍ ജനകീയ നേതാവാകാന്‍ ഇനിയും കാത്തിരിക്കണമെന്നും അമര്‍സിങ് പ്രതികരിച്ചു.

ഏതാനും മാസം മുന്‍പ് ശിവ്പാലിനെ മന്ത്രിസഭയില്‍ നിന്ന് അഖിലേഷ് പുറത്താക്കിയിരുന്നു. മുലായം ഇടപെട്ടതോടെ തിരിച്ചെടുത്തു. പിന്നീട് ശിവ്പാലിന്റെ പ്രധാനപ്പെട്ട വകുപ്പുകള്‍ എടുത്തുമാറ്റിയപ്പോഴും മുലായം ഇടപെട്ട് തിരിച്ചു നല്‍കി.

മോദിയെ പ്രശംസിച്ച് മുലായം

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ നല്ല മകനാകാന്‍ അഖിലേഷിന് മുലായം സിങ് യാദവിന്റെ ഉപദേശം. പാര്‍ട്ടിയില്‍ അഖിലേഷ് ഇടഞ്ഞ് നില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.

പാവപ്പെട്ട കുടുംബത്തില്‍ നിന്നു കഠിനാധ്വാനത്തിലൂടെ പ്രധാനമന്ത്രിയായി. അമ്മയെ മറന്ന് ജീവിക്കാന്‍ സാധ്യമല്ലെന്ന് മോദി നമ്മെ ഓര്‍മിപ്പിക്കുന്നു. അമ്മയെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുന്ന മോദി, പ്രധാനമന്ത്രി ആയതിന് ശേഷവും അമ്മയെ സന്ദര്‍ശിക്കുന്നത് മുലായം ചൂണ്ടിക്കാട്ടി. ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലായിരുന്നു മുലായത്തിന്റെ മോദി പ്രശംസ.

മുലായത്തിന്റെ വാക്കുകളെ ബിജെപി സ്വാഗതം ചെയ്തു. അഖിലേഷിന്റെ ഭരണത്തില്‍ സ്വന്തം പിതാവ് പോലും സന്തുഷ്ടനല്ലെന്നതിന്റെ തെളിവാണിതെന്ന് ബിജെപി വക്താവ് ശ്രീകാന്ത് ശര്‍മ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.