തിരുവനന്തപുരം: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ കരട് മുന്‍ഗണനാ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കാനുള്ള സമയപരിധി നീട്ടി. നവംബര്‍ അഞ്ചു വരെ പരാതി സ്വീകരിക്കും. കാര്‍ഡുടമകളുടെ സൗകര്യാര്‍ഥം നവംബര്‍ അഞ്ചു വരെ അവധി ദിവസവും താലൂക്ക് സപ്ലൈ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.
മുന്‍ഗണനാ കാര്‍ഡിന് അര്‍ഹരായവരുടെ പട്ടിക ഗ്രാമപഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവര്‍ക്ക് വ്യക്തമായ മേല്‍വിലാസത്തോടുകൂടി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പരാതി നല്‍കാം. ഇത്തരത്തിലുള്ള പരാതി പരിശോധിച്ച് സമയബന്ധിതമായി തീര്‍പ്പാക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പഞ്ചായത്ത് ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: