കണ്ണൂര്‍: ചലചിത്ര നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവിനെ കടവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടച്ചേരി മുത്തപ്പന്‍ കാവിന് സമീപം താമസിക്കുന്ന വിനോദ് (53)നെയാണ് ഇന്നലെ രാവിലെ താളിക്കാവിലെ ഹോട്ടല്‍ വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരേതനായ ഭാസ്‌കരന്‍-കാര്‍ത്യായനി ദമ്പതികളുടെ മകനാണ്. തളിപ്പറമ്പിലെ ഒരുകടയില്‍ ജോലിചെയ്തുവന്നിരുന്ന വിനോദ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താളിക്കാവിലെ ഹോട്ടല്‍ വരാന്തയിലാണ് കിടന്നുറങ്ങാറ്. ഇന്നലെ രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സഹോദരങ്ങള്‍ പ്രദീപന്‍, രാജീവന്‍, റീന, ബീന, ദീപ, മീറ, പരേതനായ രാജീവന്‍.
















