കണ്ണൂര്‍: കാര്‍പ്പെന്ററി വര്‍ക്ക് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മരപ്പണിക്കാരുടെ തൊഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 27ന് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
രാവിലെ 10ന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് പ്രകടനം ആരംഭിക്കും. ധര്‍ണ്ണാസമരം സംസ്ഥാന പ്രസിഡണ്ട് പി.സഹദേവന്‍ ഉദ്ഘാടനം ചെയ്യും. മുഴുവന്‍ മരപ്പണിക്കാരും പ്രകടനത്തിലും ധര്‍ണ്ണയിലും പങ്കെടുക്കുമെന്ന് ജില്ലാ കമ്മറ്റി അറിയിച്ചു.
















