കണ്ണൂര്‍: പേരിനൊപ്പം ജാതിപ്പേര് വെക്കുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപക്വവും അപലപനീയവുമാണെന്ന് നമ്പ്യാര്‍മഹാസഭ. മുന്നോക്ക സമുദായത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തിന് പത്ത് ശതമാനം സംവരണം നടപ്പിലാക്കി മുഖ്യമന്ത്രി മാതൃക കാണിക്കണമെന്നും നമ്പ്യാര്‍മഹാസഭ ഭാരവാഹികളായ രാജേഷ് നമ്പ്യാര്‍, കെ.കെ.ചന്ദ്രന്‍ നമ്പ്യാര്‍, ശശിധരന്‍ നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
















