ബത്തേരി : വടക്കനാടില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പ്രതിയെമോചിപ്പിച്ച കേസ്സിലെ ഒന്നാംപ്രതി വടക്കനാട് മാടപ്പാട്ട് എം.ജെ.സജി(38),മൂന്നും നാലും പ്രതികളായ വടക്കനാട് പുത്തങ്കുടി പി.കെ.വിനീത്, വടക്കനാട് പുളര്ക്കാട് പി.കെ.വേണു (50) എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. മാനന്തവാടി എഎസ്പി ജി.ജെയ്ദേവിന്റെ നേതൃത്ത്വത്തിലുള്ള പോലീസ്സംഘമാണ് ബത്തേരിയില്‍ നിന്നും ചൊവ്വാഴ്ച ഉച്ചയോടെ പ്രതികളെ പിടികൂടിയത്. കല്‍പ്പറ്റ അഡ്ഹോക്ക് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: