Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

സിവില്‍സ്റ്റേഷന്‍ പരിസരത്തെ ബിവറേജസ് ഔട്ട്‌ലെറ്റിന് കോര്‍പ്പറേഷന്‍ ലൈസന്‍സില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2016, 10:14 am IST
inKozhikode

കോഴിക്കോട്: സിവില്‍സ്റ്റേഷന്‍ പരിസരത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റിന്റെ ലൈസന്‍സിനുള്ള അപേക്ഷ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം ഐക്യകണ്‌ഠേന തള്ളി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കൗണ്‍സില്‍ തീരുമാനമെടുത്തത്. ഔട്ട്‌ലെറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് മദ്യഷാപ്പ്‌വിരുദ്ധ ജനകീയ സമിതിയും ബിജെപിയും പ്രക്ഷോഭത്തിലാ യിരുന്നു. കെട്ടിട ഉടമയുടെ സമ്മതപത്രവും നികുതി രശീതും എക്‌സൈസ് വകുപ്പിന്റെ അനുവാദപത്രവും അപേക്ഷയോടൊപ്പം ഹാജരാക്കിയിരുന്നു. മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് പ്രദേശവാസികള്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടെന്നും പൊതുജനതാത്പര്യാര്‍ത്ഥം ലൈസന്‍സ് അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് മദ്യഷാപ്പ്‌വിരുദ്ധ ജനകീയ സമിതി നല്‍കിയ അപേക്ഷയും കണക്കിലെടുത്താണ് തീരുമാനം.

കോര്‍പ്പറേഷന്‍ തീരുമാനം ഉടന്‍തന്നെ കോടതിയെ അറിയിക്കുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ യോഗത്തെ അറിയിച്ചു. ഡി ആന്റ് ഒ ലൈസന്‍സ് ഇല്ലാതെ ഔട്ട്‌ലെറ്റ് പ്രവര്‍ത്തിച്ച തിനെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ അടച്ചുപൂട്ടി യിരുന്നെങ്കിലും കോടതി സ്റ്റേ ചെയ്തതിനെത്തുടര്‍ന്ന് വീണ്ടും തുറന്നിരുന്നു.

അജണ്ട പരിഗണിച്ചപ്പോള്‍ തന്നെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബാബുരാജ് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അംഗങ്ങള്‍ ഒറ്റക്കെട്ടായി അപേക്ഷ നല്‍കരുതെന്നാവശ്യപ്പെടുകയായിരുന്നു. തീരുമാനം രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ വൈകിയാല്‍ അത് കോര്‍പ്പറേഷന്‍ തീരുമാനത്തിന് തിരിച്ചടിയാകുമെന്ന് കൗണ്‍സിലര്‍ കെ.സി. ശോഭിത ആശങ്ക അറിയിച്ചു. എന്നാല്‍ അതുണ്ടാകില്ലെന്ന് മേയര്‍ വ്യക്തമാക്കി. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മേയര്‍ പറഞ്ഞു. അതേസമയം കോര്‍പ്പറേഷന്‍ കക്ഷിയായ കേസുകളില്‍ പലപ്പോഴും കോര്‍പ്പറേഷന്‍ വേണ്ടി വാദിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന് പി. കിഷന്‍ചന്ദ് ആരോപിച്ചു.

കോര്‍പ്പറേഷനില്‍ നികുതിനിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം ഏകീകരിക്കാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ നികുതി നിരക്ക് കുറക്കണമെന്ന് ഇവിടങ്ങളിലെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ നികുതി നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നായിരുന്നു എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് വാഗ്ദാനമെന്നും ഇതു വാഗ്ദാന ലംഘനമാണെന്നും എം. കുഞ്ഞാമുട്ടി ചൂണ്ടിക്കാട്ടി. എന്നാല്‍ നേരത്തെ തയ്യാറാക്കി അയച്ച നിരക്ക് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാലാണ് പുതിയ നിരക്ക് നിശ്ചയിക്കേണ്ടി വന്നതെന്ന് ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് മറുപടി നല്‍കി. അതേസമയം 2000 സ്‌ക്വയര്‍ മീറ്ററിനു മുകളിലുള്ള പുതിയ വീടുകള്‍ക്കാണ് നികുതി നിരക്ക് ബാധകമാവുകയെന്നും അവര്‍ അറിയിച്ചു. പഴയ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് നിശ്ചയിച്ച സ്‌ക്വയര്‍ മീറ്ററിന് 16 രൂപ എന്നത് കൂട്ടിചേര്‍ത്ത പ്രദേശങ്ങളിലെ ഉയര്‍ന്നനിരക്കാവും എന്നതിനാല്‍ കോര്‍പ്പറേഷനില്‍ ആകെ പാര്‍പ്പിട ആവശ്യത്തിന് 14 രൂപയാക്കി ഭേദഗതി ചെയ്തിട്ടുണ്ട്. വാണിജ്യആവശ്യത്തിനുള്ള കെട്ടിടം നൂറ് മീറ്റര്‍ സ്‌ക്വയര്‍ വരെ 90 രൂപയും നൂറ് മീറ്റര്‍ സ്‌ക്വയറിന് മുകളില്‍ 105 രൂപയും 200 മീറ്റര്‍ സ്‌ക്വയറിന് മുകളില്‍ തറവിസ്തീര്‍ണ്ണമുള്ള സൂപ്പര്‍മാര്‍ക്കറ്റ്, മാളുകള്‍ എന്നിവക്ക് 150 രൂപയും ബാങ്കുകള്‍ പെട്ടികടകള്‍ എന്നിവയ്‌ക്ക് 90രൂപയും ഓഫിസ് ഉപയോഗത്തിന് 75 രൂപയും വിദ്യാഭ്യാസ ആവശ്യത്തിനുള്ളവക്ക് 16 രൂപയും ആശുപത്രികള്‍ക്ക് 20 രൂപയും അസംബ്ലി, കൗണ്‍സിലിംഗ് സെന്റര്‍ ഓഡിറ്റോറിയം എന്നിവക്ക് 60 രൂപയും വ്യവസായ ആവശ്യത്തിന് 40 രൂപയും റിസോര്‍ട്ടുകള്‍ക്ക് 90 രൂപയും അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ക്ക് 60 രൂപയും മൊബൈല്‍ ടവറുകള്‍ക്ക് 500 രൂപയും ഇതര ആവശ്യങ്ങള്‍ക്ക് 90 രൂപയുമാണ് നിരക്കുകള്‍.

റോഡപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നഗരസഭയുടെ ഇടപെടല്‍ അത്യാവശ്യമാണെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വ്യക്തമാക്കി. ബസുകളുടെ അമിത വേഗവും ട്രാഫിക് നിയമലംഘനങ്ങളും റോഡപകടങ്ങള്‍ക്ക് കാരണമാവുന്ന സ്ഥിതിയാണെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു. നഗരസഭ മുന്‍കൈയ്യെടുത്ത് വിഷയത്തില്‍ ആര്‍.ടി.ഒ, പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ബസുകളുടെ മത്സര ഓട്ടം നിയന്ത്രക്കാന്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും പരാജയപ്പെടുകയാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കൗണ്‍സലിര്‍ ബിജുരാജാണ് ഈ വിഷയത്തില്‍ ശ്രദ്ധക്ഷണിക്കല്‍ കൊണ്ടുവന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Environment

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

പുതിയ വാര്‍ത്തകള്‍

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.