തിരുവന്തപുരം: ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദർശിച്ചത് സൗമ്യ വധക്കേസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നില്ലെന്ന് എഡിജിപി ബി.സന്ധ്യ. കട്ജുവുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായിരുന്നുവെന്ന് അവർ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് സന്ധ്യയും വിചാരണ കോടതി ജഡ്ജിയും കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത്. ഇത് വിവാദമായതോടെയാണ് എഡിജിപി വിശദീകരണവുമായെത്തിയത്. കൂടിക്കാഴ്ചയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകരപ്രസാദും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: