കൊല്ലുവാന്‍ ഞാനില്ല,
കൊല്ലിക്കുവാനില്ല,
ചാകുവാനും ഞാനൊരുക്കമില്ല!
ജീവിക്കണം എനി-
കെന്നതുപോലെയാ-
ണന്യനുമാഗ്രഹം ഭൂവിലെന്നും
ജന്മമെടുത്തവര്-
ക്കൊക്കെയും ഭൂമിയില്‍
ജീവിതം ജന്മാവകാശമത്രെ;
ജീവന്റെ നോവുകള്‍
തുല്യമാണാകയാല്
നോവിച്ചിടായ്ക പരസ്പരം നാം
ഏതുനിമിഷവും
സംഭവിക്കാം മൃത്യു-
വേതൊരു ജീവനുമെന്നു സത്യം;
എന്തിനുകൊല്ലണം?
അല്ലാതെതന്നെയു-
ണ്ടേതൊരു ജീവനും പൂര്‍ണ്ണനാശം!
ഇത്തിരിപ്പോന്നൊരീ
ജീവിതം, ആകയാല്‍
സ്നേഹമാര്ഗ്ഗത്തിലൂടാക്കുവിന് നാം,
സ്നേഹിക്ക തങ്ങളില്‍,
ജീവിക്ക നന്മയില്,
സ്നേഹമൊന്നേ സര്വ്വജീവസാരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: