മോസ്‌കോ: വടക്ക് -പടിഞ്ഞാറൻ സൈബീരിയയിൽ ഹെലികോപ്ടർ തകർന്ന് 19 പേർ കൊല്ലപ്പെട്ടു. റഷ്യന്‍ നിര്‍മ്മിത എംഐ-8 ഹെലികോപ്ടറാണ് യാമല്‍ പ്രവിശ്യയിലെ നോവെ ഉറെന്‍ഗോയ് നഗരത്തിനു സമീപം വച്ച് തകര്‍ന്ന് വീണത്.
കർസ്‌നോയാക്കിൽ നിന്നും യുറങ്കോയിലേക്ക് പോയ ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. 22 യാത്രക്കാരാണ് ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്.ഇതില്‍ മൂന്നുപേരെ രക്ഷപ്പെടുത്തി.
എന്നാല്‍ രക്ഷപ്പെട്ട മൂന്നുപേരുടെയും നില ഗുരുതരമാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ നോവെ ഉറെന്‍ഗോയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
അപകടകാരണം വ്യക്തമായിട്ടില്ല. യന്ത്രത്തകരാർ മൂലമോ പ്രതികൂല കാലാവസ്ഥയെ തുടർന്നോ ആകാം ഹെലികോപ്റ്റർ തകർന്നതെന്നാണ് ഇൻവെസ്റ്റിഗേറ്റീവ് കമ്മറ്റിയുടെ പ്രഥാമിക നിഗമനം.
ഹെലികോപ്ടറിന്റെ ബ്ലാക് ബോക്സ് ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും റഷ്യന്‍ ഫെഡറല്‍ ഏജന്‍സി ഫോര്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അറിയിച്ചു.
















