ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ നില മെച്ചപ്പെട്ടതായും ചികില്‍സയോട് പ്രതികരിക്കുന്നുണ്ടെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചു. ലണ്ടനില്‍ നിന്നുള്ള വിദഗ്ധന്റെ പ്രത്യേക നിരീക്ഷണത്തിലാണ് അവര്‍. പുറമേ എയിംസില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘവും അവരെ ചികില്‍സിക്കുന്നുണ്ട്. അപ്പോളോ മെഡിക്കല്‍ സര്‍വ്വീസസ് ഡയറക്ടര്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
















