സെഞ്ചുറി നേടിയ ഇഖ്ബാല്‍ അബ്ദുള്ള
ഭുവനേശ്വര്‍: ഹൈദരാബാദിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍: രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ കേരളം 9 വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സെടുത്തിട്ടുണ്ട്. 157 റണ്‍സെടുത്ത ഇഖ്ബാല്‍ അബ്ദുള്ളയും 1 റണ്‍സെടുത്ത സന്ദീപ് വാര്യരുമാണ് ക്രീസില്‍.
എട്ടാമനായി ക്രീസിലെത്തിയ ഇഖ്ബാല്‍ അബ്ദുള്ളയുടെ അപരാജിത ഇന്നിങ്ങ്‌സാണ് കേരളത്തെ ശക്തമായ നിലയിലെത്തിച്ചത്. 214 പന്തുകള്‍ നേരിട്ട ഇഖ്ബാല്‍ 14 ഫോറും ആറ് സിക്‌സറുമടക്കമാണ് ഇഖ്ബാല്‍ അബ്ദുള്ള 157 റണ്‍സെടുത്തത്. 3 ന് 223 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ്ങ് പുനഃരാരംഭിച്ച കേരളത്തിന് വേണ്ടി സച്ചിന്‍ ബേബി (80), ജലജ് സക്‌സേന (79), കെ. മോനിഷ് (40) എന്നിവരും മികച്ച ബാറ്റിങ്ങ് പ്രകടനം കാഴ്‌ച്ചവെച്ചു. ഹൈദരാബാദിന് വേണ്ടി മെഹ്ദി ഹസ്സന്‍ മൂന്നു രവി കിരണ്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
















