Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വമ്പന്മാര്‍ക്ക് സൂപ്പര്‍ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2016, 12:24 am IST
inSports

ബാഴ്‌സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ വമ്പന്മാര്‍ക്ക് സൂപ്പര്‍ ജയം. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റികോ മാഡ്രിഡ്, ആഴ്‌സണല്‍, പിഎസ്ജി, ബെനഫിക്ക തുടങ്ങിയ ടീമുകളെല്ലാം വിജയം നേടി. അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി തോറ്റു.

മെസ്സി ഹാട്രിക്കില്‍ സിറ്റി തവിടുപൊടി 

നൗ കാമ്പില്‍ നടന്ന ഗ്രൂപ്പ് സിയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു. സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ ഹാട്രിക്കാണ് കളിയിലെ സവിശേഷത. നെയ്‌മറും ഗോള്‍ േനടി. ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഏറ്റവും ദയനീയ പരാജയമാണിത്.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന ബാഴ്‌സലോണ 17-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഇനിയേസ്റ്റയുടെ ഷോട്ട് സിറ്റി പ്രതിരോധനിരക്കാരന്‍ തടുത്തിട്ടത് ലഭിച്ച് മെസ്സിക്ക്. മെസ്സിയുടെ ഇടംകാലന്‍ ഷോട്ട് അനായാസം വലയില്‍. ഈ ഒരു ഗോള്‍ മാത്രമാണ് ആദ്യപകുതിയില്‍ പിറന്നത്. തുടര്‍ന്നും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാന്‍ ഇരുടീമുകള്‍ക്കും കഴിയാതിരുന്നതോടെ ആദ്യപകുതി 1-0ന് ബാഴ്‌സക്ക് സ്വന്തം.

കളിയുടെ 53-ാം മിനിറ്റില്‍ സിറ്റിയുടെ ഒന്നാം നമ്പര്‍ ഗോളി ക്ലോഡിയോ ബ്രാവോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ പത്തുപേരായി അവര്‍ ചുരുങ്ങി. പിന്നീട് ഒരു ഗോള്‍വീണത് 61-ാം മിനിറ്റില്‍. ഇനിയേസ്റ്റയുടെ പാസില്‍ നിന്ന് നിറയൊഴിച്ചത് മെസ്സി തന്നെ. എട്ട് മിനിറ്റിനുശേഷം മെസ്സി ഹാട്രിക്ക് തികച്ചു. ഇത്തവണ ലൂയി സുവാരസ് ഒരുക്കിയ അവസരത്തില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. പിന്നീട് കളിയുടെ 87-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം നെയ്‌മര്‍ നഷ്ടപ്പെടുത്തിയെങ്കിലും രണ്ട് മിനിറ്റിനുശേഷം മെസ്സിയുടെ പാസില്‍ നിന്ന് ഗോള്‍ നേടി നെയ്‌മര്‍ അതിന് പരിഹാരം ചെയ്യുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍

മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്ക് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സെല്‍റ്റിക്കിനെ തകര്‍ത്തു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 57-ാം മിനിറ്റില്‍ ലാര്‍സ് സ്റ്റിന്‍ഡ്‌ലും 77-ാം മിനിറ്റില്‍ ആന്ദ്രെ ഹഹനും ലക്ഷ്യം കണ്ടു. ഇതിനിടെ 73-ാം മിനിറ്റില്‍ ബാഴ്‌സയുടെ ജെര്‍മി മാത്തേയുവും ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ അവരും പത്തുപേരായി ചുരുങ്ങി. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബാഴ്‌സലോണ ഒമ്പത് പോയിന്റുമായി ഒന്നാമത്. നാല് പോയിന്റുള്ള സിറ്റി രണ്ടാമതും മോച്ചന്‍ഷെന്‍ഗ്ലാഡ്ബാക്ക് മൂന്ന് പോയിന്റുമായി മൂന്നാമതും.

ബയേണ്‍ ജയം 4-1ന്

ഗ്രൂപ്പ് ഡിയില്‍ ജര്‍മ്മന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് ഡച്ച് ക്ലബ് പിഎസ്‌വി ഐന്തോവന്‍ വെല്ലുവിളി മറികടന്നത് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക്. 13-ാം മിനിറ്റില്‍ തോമസ് മുള്ളര്‍, 21-ാം മിനിറ്റില്‍ കിമ്മിച്ച്, 59-ാം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി, 84-ാം മിനിറ്റില്‍ ആര്യന്‍ റോബന്‍ എന്നിവര്‍ ബയേണിനായി ലക്ഷ്യം കണ്ടു. ഐന്തോവന്റെ ആശ്വാസഗോള്‍ 41-ാം മിനിറ്റില്‍ നേടിയത് ഇന്ത്യന്‍ വംശജനായ ലൂസിയാനോ നര്‍സിങ്. ബയേണിന്റെ രണ്ടാം വിജയമാണിത്.

മറ്റൊരു മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം ജയം. കളിയിലുടനീളം ലഭിച്ച നിരവധി അവസരങ്ങള്‍ തുലച്ചുകളഞ്ഞ മത്സരത്തിന്റെ 62-ാം മിനിറ്റില്‍ കരാസ്‌കോയാണ് അത്‌ലറ്റികോയുടെ വിജയഗോള്‍ നേടിയത്. മൂന്ന് കളികളും വിജയിച്ച് 9 പോയിന്റുമായി അത്‌ലറ്റികോ ഒന്നാമതും 6 പോയിന്റുമായി ബയേണ്‍ മ്യൂണിക്ക് രണ്ടാമതും നില്‍ക്കുന്നു.

നാപ്പോളി വീണു

ഗ്രൂപ്പ് ബിയില്‍ സീരിഎ കരുത്തരായ നാപ്പോളിക്ക് അടിതെറ്റി. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ നാപ്പോളിയെ എവേ മത്സരത്തില്‍ ബസിക്റ്റാസാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അട്ടിമറിച്ചത്. വിന്‍സന്റ അബൗബക്കറുടെ ഇരട്ട ഗോളാണ് ബെസിക്റ്റാസിന് വിജയം സമ്മാനിച്ചത്. 12-ാം മിനിറ്റില അഡ്രിയാനോ ആദ്യഗോള്‍ നേടി.

38, 86 മിനിറ്റുകളിലായിരുന്നു വിന്‍സന്റിന്റെ ഗോളുകള്‍. നാപ്പോളിക്കായി 30-ാം മിനിറ്റില്‍ മെര്‍ട്ടന്‍സും 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാബിയാഡിനിയും ലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തില്‍ ബെനഫിക്ക 2-0ന് ഡൈനാമോ കീവിനെ പരാജയപ്പെടുത്തി. സാല്‍വിയോയും സെര്‍വിയും വിജയികളുടെ ഗോള്‍ നേടി. തോറ്റെങ്കിലും 6 പോയിന്റുമായി നാപ്പോളി ഗ്രൂപ്പില്‍ ഒന്നാമത്. 5 പോയിന്റുള്ള ബസിക്റ്റാസ് നാല് പോയിന്റുമായി ബെനഫിക്ക രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഓസില്‍ ഷോയില്‍ ഗണ്ണേഴ്‌സ്

ഗ്രൂപ്പ് എയില്‍ മെസ്യൂട്ട് ഓസിലിന്റെ ഹാട്രിക്ക് കരുത്തിലാണ് ആഴ്‌സണല്‍ മിന്നുന്ന വിജയം നേടിയത്. ലുഡോ റസ്ഗാഡിനെ മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്ക് അവര്‍ തകര്‍ത്തു. 56, 83, 87 മിനിറ്റുകളില്‍ ഗോള്‍ നേടി ഓസില്‍ ലക്ഷ്യം തികച്ചു. എതിരാളികളെ കളിയുടെ സമസ്തമേഖലകളിലും ഏറെ പിന്തള്ളി ആധിപത്യം സ്ഥാപിച്ച ആഴ്‌സണലിന് വേണ്ടി 12-ാം മിനിറ്റില്‍ അലക്‌സി സാഞ്ചസ് സ്‌കോറിങ് തുടങ്ങി. 42-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ടും 46-ാം മിനിറ്റില്‍ ഓക്‌സലാഡ് ചേംബര്‍ലെയ്‌നും ഗണ്ണേഴ്‌സിനായി വലകുലുക്കി.

മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബാസലിനെ തകര്‍ത്തു. 40-ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയ, 62-ാം മിനിറ്റില്‍ ലൂക്കാസ് മൗറ, പരിക്കുസമയത്ത് പെനാല്‍റ്റിയിലൂടെ എഡിസണ്‍ കവാനി എന്നിവര്‍ പിഎസ്ജിക്കായി ഗോള്‍ നേടി. മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റുമായി ആഴ്‌സണലും പിഎസ്ജിയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

India

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി
Varadyam

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

Thiruvananthapuram

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

India

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.