Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടാം ഏകദിനം കിവീസിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2016, 11:23 pm IST
inSports

മനീഷ് പാണ്ഡെയെ ലൂക്ക് റോഞ്ചി റണ്ണൗട്ടാക്കുന്നു

ന്യൂദല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയം ന്യൂസിലാന്‍ഡിന്. ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടില്‍ നടന്ന അത്യന്തം ആവേശകരമായ മത്സരത്തില്‍ 6 റണ്‍സിനാണ് കിവീസ് ഇന്ത്യയെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 9 വിക്കറ്റിന് 242 റണ്‍സെടുത്തപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 49.3 ഓവറില്‍ 236ന് അവസാനിച്ചു. 118 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്റെ തകര്‍പ്പന്‍ ഇന്നിങ്ങ്‌സാണ് ന്യൂസിലാന്‍ഡിന് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്. ഇന്ത്യന്‍ നിരയില്‍ 41 റണ്‍സെടുത്ത കേദാര്‍ ജാദവ് ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായി. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ ഉമേഷ് യാദവ് ബൗള്‍ഡാക്കി. രണ്ടാം വിക്കറ്റില്‍ ലാഥത്തിനൊപ്പം നായകന്‍ വില്ല്യംസണ്‍ ഒത്തുചേര്‍ന്നതോടെ അവര്‍ കളിയില്‍ തിരിച്ചെത്തി. 20.1 ഓവറില്‍ 120 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. 46 പന്തില്‍ നിന്ന് ആറ് ഫോറം ഒരു സിക്‌സുമടക്കം 46 റണ്‍സെടുത്ത ലാഥമിനെ കേദാര്‍ ജാദവ് വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. തുടര്‍ന്നെത്തിയ റോസ് ടെയ്‌ലറും കോറി ആന്‍ഡേഴ്‌സണും 21 റണ്‍സ് വീതമെടുത്ത് പുറത്തായപ്പോഴേക്കും സ്‌കോര്‍ 200 കടന്നിരുന്നു. എന്നാല്‍ അവസാന പത്ത് ഓവറിലെ കൂട്ടത്തകര്‍ച്ച മികച്ച സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ നിന്നും കിവികളെ തടഞ്ഞുനിര്‍ത്തി. 40 ഓവറില്‍ മൂന്നിന് 202 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലാന്‍ഡ് തകര്‍ന്നടിഞ്ഞത്.

അവസാന പത്ത് ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 40 റണ്‍സ് മാത്രമാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനായത്. കിവീസിന്റെ അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. 14 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 128 പന്തില്‍ നിന്ന് 118 റണ്‍സെടുത്ത കെയ്ന്‍ വില്ല്യംസണെ അമിത് മിശ്രയും പുറത്താക്കുകയായിരുന്നു. ഇന്ത്യക്കായി അമിത് മിശ്രയും ജസ്പ്രീത് ബുംറയും മൂന്നുവീതവും ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍, കേദാര്‍ ജാദവ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും മോശം തുടക്കം. സ്‌കോര്‍ 21-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മ ബൗള്‍ട്ടിന്റെ പന്തില്‍ റോഞ്ചിക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ വിരാട് കോഹ്‌ലിക്കും ഏറെ ആയുസ്സുണ്ടായില്ല. 9 റണ്‍സെടുത്ത കോഹ്‌ലിയെ സാന്റ്‌നറുടെ പന്തില്‍ റോഞ്ചി പിടികൂടി. സ്‌കോര്‍ 2ന 40. പിന്നീട് രഹാനെയും (28) മനീഷ് പാണ്ഡെയും (19) ചേര്‍ന്ന് സ്‌കോര്‍ 72-ല്‍ എത്തിച്ചു.

രഹാനെയെ സൗത്തിയുടെ പന്തില്‍ കോറി ആന്‍ഡേഴ്‌സണ്‍ പിടികൂടി. തൊട്ടുപിന്നാലെ മനീഷ് പാണ്ഡെ റണ്ണൗട്ടായി. സ്‌കോര്‍ 4ന് 73. പിന്നീട് കേദാര്‍ ജാദവും (41) ധോണിയും (39) ചേര്‍ന്ന് ഇന്നിങ്ങ്‌സ് മുന്നോട്ടുനീക്കിയെങ്കിലും 139-ല്‍ എത്തിയപ്പോള്‍ ഇൗ കൂട്ടുകെട്ട് പിരിഞ്ഞു.

കേദാറിനെ ഹെന്റിയുടെ പന്തില്‍ റോഞ്ചി പിടികൂടി. പിന്നീട് അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച് ധോണി സ്‌കോര്‍ മുന്നോട്ടുനീക്കിയെങ്കിലും 172-ല്‍ എത്തിയപ്പോള്‍ സൗത്ത ധോണിയെ പുറത്താക്കി ഈ കൂട്ടുകെട്ടും പിരിച്ചു. തൊട്ടുപിന്നാലെ അക്ഷര്‍ പട്ടേലും (17), അമിത് മിശ്രയും (1) മടങ്ങിയതോടെ ഇന്ത്യ 8ന് 183 എന്ന നിലയില്‍. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയും ഉമേഷ് യാദവും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി വിജയപ്രതീക്ഷ നല്‍കിയെങ്കിലും സ്‌കോര്‍ 232-ല്‍ എത്തിയപ്പോള്‍ 36 റണ്‍സെടുത്ത ഹാര്‍ദികിനെ ബൗള്‍ട്ടിന്റെ പന്തില്‍ സാന്റ്‌നര്‍ പിടികൂടി.

അവസാന ഓവറിലെ മൂന്നാം പന്തില്‍ ബുംറയെ സൗത്തി ബൗള്‍ഡാക്കുകയും ചെയ്തതോടെ വിജയം കിവീസിന് സ്വന്തം. 18 റണ്‍സുമായി ഉമേഷ് യാദവ് പുറത്താകാതെ നിന്നു. ന്യുസിലാന്‍ഡിന് വേണ്ടി സൗത്തി മൂന്നും ബൗള്‍ട്ട് ഗുപ്റ്റില്‍ എന്നിവര്‍ രണ്ടുവിക്കറ്റുകളും വീഴ്‌ത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി
Varadyam

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

Thiruvananthapuram

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

India

ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.