റിയാദ്: ഇസ്ലാമിനെ അവഹേളിച്ചെന്നും നിയമങ്ങള്‍ ലംഘിച്ചെന്നും ആരോപിച്ച് സൗദി അറേബ്യ തടവിലിട്ട ബ്ലോഗര്‍ റയീഫ് ബദാവിയുടെ മോചനത്തിന് ഭാര്യയുടെ പോരാട്ടം. 2014ലാണ് റയീഫ് തടങ്കലിലായത്. പത്തു വര്‍ഷം തടവും 1,000 ചാട്ടവാറടിയുമാണ് ശിക്ഷ. അതില്‍ 50 ചാട്ടവാറടി ഇതിനകം ലഭിച്ചു.
ഇതേ ശിക്ഷ ആവര്‍ത്തിക്കാനിരിക്കെയാണ് റയീഫിന്റെ ഭാര്യ ഇന്‍സാഫ് ഹൈദര്‍ അന്താരാഷ്‌ട്ര ശ്രദ്ധ ലഭിക്കാന്‍ പ്രതിഷേധത്തിനിറങ്ങിയത്. ഭര്‍ത്താവിന്റെ ചിത്രവുമായി ഫ്രാന്‍സിലെ സ്ട്രാസ്‌ബോര്‍ഗിലുള്ള യൂറോപ്യന്‍ പാര്‍ലമെന്റിനു മുന്നില്‍ സമരത്തിലാണ് എന്‍സാഫ്.
















