Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മിന്നിത്തിളങ്ങി റയലും ലെസ്റ്ററും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2016, 10:00 pm IST
in Sports

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ വിജയം. ഇന്നലെ ഗ്രൂപ്പ് എഫില്‍ സ്വന്തം മൈതാനത്ത് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ലെഗിയയെ തകര്‍ത്തു. ഗ്രൂപ്പ് ജിയില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റിയും വിജയം നേടി. മറ്റ് എവേ മത്സരങ്ങൡല്‍ ബൊറൂസിയ, യുവന്റസ്, സെവിയ, പോര്‍ട്ടോ ടീമുകളും വിജയം കണ്ടു.

അഞ്ചടിയില്‍ റയല്‍

ലെഗിയക്കെതിരായ കളിയുടെ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച റയല്‍ 16-ാം മിനിറ്റില്‍ ലീഡ് നേടി. ഡാനിലോ നല്‍കിയ പാസ് സ്വീകരിച്ച് ഗരത്ത്‌ബെയ്ല്‍ പായിച്ച ഷോട്ടാണ് വലയില്‍ കയറിയത്. മൂന്നുമിനിറ്റിനുശേഷം റയല്‍ സെല്‍ഫ് ഗോളിലൂടെ ലീഡ് ഉയര്‍ത്തി. 19-ാം മിനിറ്റില്‍ റയല്‍ താരം ബെന്‍സേമ തൊടുത്ത ഷോട്ട് ലെഗിയന്‍ താരം തോമാസ് ജൊഡലോവിക്കിന്റെ കാലില്‍ ഉരസിയാണ് വലയില്‍ കയറിയത്. 22-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലെഗിയ ഒരു ഗോള്‍ മടക്കി. 21-ാം മിനിറ്റില്‍ റയല്‍ താരം ഡാനിലോ ലെഗിയന്‍ താരം റാഡോവിക്കിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് താരം ലക്ഷ്യത്തിലെത്തിച്ചത്. 37-ാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയിലൂടെ റയല്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഇതോടെ ആദ്യപകുതിയില്‍ റയല്‍ 3-1ന്റെ ലീഡ് സ്വന്തമാക്കി. പിന്നീട് 68-ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസിയും, 84-ാം മിനിറ്റില്‍ അല്‍വാരോ മൊറാട്ടിയും ഗോള്‍ നേടിയതോടെ റയല്‍ മത്സരം 5-1 എന്ന സ്‌കോറിന് ആധികാരികമായി സ്വന്തമാക്കി.

മറ്റൊരു എവേ മത്സരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മണ്ട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്‌പോര്‍ട്ടിങ് ലിസ്ബണെ തകര്‍ത്തത്. ബൊറൂസിയക്കായി 9-ാം മിനിറ്റില്‍ അബൗമയെങും 43-ാം മിനിറ്റില്‍ ജൂലിയന്‍ വെയ്ഗിയും ഗോള്‍ നേടി. 67-ാം മനിറ്റില്‍ സെസാര്‍ സനാകി സ്‌പോര്‍ട്ടിങ്ങിന്റെ ആശ്വാസം. ഗ്രൂപ്പില്‍ മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റുമായി ബൊറൂസിയയും റയല്‍ മാഡ്രിഡും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. മൂന്നാമതുള്ള സ്‌പോര്‍ട്ടിങ്ങിന് മൂന്ന് പോയിന്റ്.

എവേ മത്സരത്തില്‍ സെവിയ, യുവന്റസ്

ഗ്രൂപ്പ് എച്ചില്‍ സെവിയയും യുവന്റസും ഓരോ ഗോളിന്റെ വിജയം കുറിച്ചു. സെവിയ 1-0ന് ഡൈനാമോ സഗ്‌രബിനെ തോല്‍പ്പിച്ചപ്പോള്‍ യുവന്റസ് ഇതേ മാര്‍ജിനില്‍ ഒളിമ്പിക് ലിയോണിനെ കീഴടക്കി. ഡൈനാമോക്കെതിരായ കളിയുടെ 37-ാം മിനിറ്റില്‍ സമിര്‍ നസ്രി സെവിയയുടെയും ലിയോണിനെതിരെ 76-ാം മിനിറ്റില്‍ യുവാന്‍ ക്വാര്‍ഡോഡൊ യുവന്റസിന്റെയും വിജയഗോള്‍ നേടി. 54-ാം മിനിറ്റില്‍ യുവന്റസിന്റെ മരിയോ ലെമിന ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായി കളിച്ചാണ് അവര്‍ വിജയം നേടിയത്. ആദ്യപകുതിയില്‍ ലിയോണിന് അനുകൂലമായി ലഭിച്ചപെനാല്‍റ്റി യുവന്റസ് നായകനും ഗോള്‍കീപ്പറുമായ ബഫണ്‍ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. 7 പോയിന്റുമായി യുവന്റസും സെവിയയും ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ലിയോണ്‍ മൂന്ന് പോയിന്റ് നേടിയപ്പോള്‍ ഡൈനാമോ അക്കൗണ്ട് തുറന്നില്ല.

ലെസ്റ്ററിന് മൂന്നാം ജയം

ഗ്രൂപ്പ് ജിയിലെ മത്സരത്തില്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. പ്രീമിയര്‍ ലീഗില്‍ ഇത്തവണ മോശം പ്രകടനം നടത്തുന്ന ലെസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗില്‍ മികച്ച ഫോമിലാണ്. ഇന്നലെ നടന്ന കളിയില്‍ എഫ്‌സി കോപ്പന്‍ഹേഗനെയാണ് ലെസ്റ്റര്‍ 1-0ന് പരാജയപ്പെടുത്തിയത്. ഒരു ജയം കൂടി മതി ചരിത്രം സൃഷ്ടിച്ച ലെസ്റ്ററിന് കന്നി ചാമ്പ്യന്‍സ് ലീഗില്‍ തന്നെ പ്രീക്വാര്‍ട്ടര്‍ ലൈനപ്പില്‍ ഇടം പിടിക്കാന്‍. ലെസ്റ്ററിന്റെ കിങ്ങ്പവര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കളിയുടെ 40-ാം മിനിട്ടില്‍ റിയാദ് മഹ്‌റെസാണ് വിജയഗോള്‍ കുറിച്ചത്. മറ്റൊരു കളിയില്‍ എഫ്‌സി പോര്‍ട്ടോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്ലബ് ബ്രൂഗിനെയും കീഴടക്കി. പോര്‍ട്ടോക്കായി 68-ാം മിനിറ്റില്‍ മിഗ്വേല്‍ ലയുനും പരിക്കുസമയത്ത് പെനാല്‍റ്റിയിലൂടെ വാലന്റെ സില്‍വയും ലക്ഷ്യം കണ്ടു. 12-ാം മിനിറ്റില്‍ ജെസ്സെ വോസനിലൂടെ മുന്നിലെത്തിയശേഷമാണ് ബ്രൂഗ് പരാജയം ഏറ്റുവാങ്ങിയത്. മൂന്ന് കളികളില്‍ നിന്ന് 9 പോയിന്റുനേടിയ ലെസ്റ്റര്‍ ഒന്നാമതും നാല് പോയിന്റുള്ള കോപ്പന്‍ഹേഗനും പോര്‍ട്ടോയും രണ്ടും മൂന്നും സ്ഥാനങ്ങളിലും.

ടോട്ടനത്തിനും മൊണാക്കോക്കും സമനില

ഗ്രൂപ്പ് ഇയില്‍ നടന്ന രണ്ട് മത്സരങ്ങളും സമനിയില്‍. എവേ മത്സരത്തില്‍ ടോട്ടനത്തെ ബയേര്‍ ലെവര്‍ക്യൂസന്‍ (0-0) തളച്ചപ്പോള്‍ മൊണാക്കോയെ 1-1ന് സിഎസ്‌കെ മോസ്‌കോയും പിടിച്ചുകെട്ടി. ഗ്രൂപ്പില്‍ അഞ്ച് പോയിന്റുള്ള മൊണാക്കോ ഒന്നാമതും നാല് പോയിന്റുള്ള ടോട്ടനം രണ്ടാമതും. ലെവര്‍ക്യൂസന് മൂന്നും സിഎസ്‌കെഎ മോസ്‌കോയ്‌ക്ക് രണ്ടും പോയിന്റാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

Football

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു
India

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

Football

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

പുതിയ വാര്‍ത്തകള്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

ക്ഷേമനിധിബോര്‍ഡില്ല, ഫണ്ടുമില്ല; വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷന്‍ മുടങ്ങി

ബ്രിക്‌സ് സമ്മേളനം: കൊച്ചിയിലെ യോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

വിബി ജി റാം ജി: ആദ്യ ഗഡു 25,863 കോടി കേന്ദ്രം അനുവദിച്ചു

പിണറായി പക്ഷത്തിന് കാലിടറുന്നു; സിപിഎമ്മില്‍ വിഭാഗീയത ശക്തം

തെരഞ്ഞെടുപ്പ് പരാജയം: കണ്ണൂര്‍ സിപിഎമ്മിലെ ഭിന്നത മറനീക്കി പുറത്തേക്ക്; എം.വി. ജയരാജനെ തള്ളി സംസ്ഥാന സെക്രട്ടറി

കടലിലെ വാസ്തുവിദ്യാ വിസ്മയം

നിര്‍ജല ഏകാദശി; വര്‍ഷത്തിലെ എല്ലാ ഏകാദശികളുടെയും ഗുണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.