കണ്ണൂര്‍: എസ്ഡിപിഐ കണ്ണൂര്‍ സിറ്റി നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് എം.ഫാറൂഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഡാലോചനക്കാരെയും പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മേഖലയില്‍ കഞ്ചാവ് -ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റിവളര്‍ത്തുന്ന പ്രദേശിക ലീഗ് നേതാക്കള്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ.അബ്ദുള്‍ ജബ്ബാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, എ.ഫൈസല്‍, സി.ഫാറൂഖ് സംബന്ധിച്ചു.
















