എന്‍എസ്എസിന്റെ നേതൃത്വത്തില്‍ സ്വരൂപിച്ച ചികിത്സാ
ധനസഹായ വിതരണ യോഗത്തില്‍ കളക്ടര്‍ വീണ മാധവന്‍
സംസാരിക്കുന്നു
ആലപ്പുഴ: ഗവ. മുഹമ്മദന്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ സഹപാഠിയായ വര്‍ണ്ണ വിനോദ്കുമാറിന്റെ ചികിത്സയ്‌ക്കായി ശേഖരിച്ച തുകയായ 2,58,071 രൂപ ജില്ലാ കളക്ടര്‍ വീണാ മാധവന്‍ വര്‍ണയുടെ മാതാപിതാക്കള്‍ക്ക് കൈമാറി.
വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എ.എം. നൗഫല്‍, പിടിഎ പ്രസിഡന്റ് ഷാജഹാന്‍ കൈരളി, പ്രിന്‍സിപ്പാള്‍ എന്‍.എസ്. റഫ്‌സീന, പിടിഎ വൈസ് പ്രസിഡന്റ് ബി. നസീര്‍, പ്രോഗ്രാം ഓഫീസര്‍ സ്‌നേഹചന്ദ്രന്‍, എന്‍എസ്എസ് ജില്ലാ കോ- ഓഡിനേറ്റര്‍ കെ.ബി. ബിജികുമാര്‍, ഹെഡ്മിസ്ട്രസ് കൊച്ചുറാണി, പിഎസി മെമ്പര്‍ സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















