കൊച്ചി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന് കൊച്ചി വേദിയാകും. ഒരുക്കങ്ങളില്‍ പൂര്‍ണ്ണ തൃപതരാണെന്നും ഫിഫ സംഘം അറിയിച്ചു. കലൂരിലെ രാജ്യന്തര സ്റ്റേഡിയം സന്ദര്‍ശിച്ചതിന് ശേഷമാണ് ഫിഫ സംഘത്തിന്റെ പ്രഖ്യാപനം.
അണ്ടര്‍ 17 ലോകകപ്പിനുള്ള സാധ്യതാ വേദികളിലെ മുന്നൊരുക്കങ്ങളുടെ രണ്ടാംഘട്ട പരിശോധനയ്‌ക്കായിരുന്നു ഫിഫയുടെ ഉന്നതതല സംഘം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സന്ദര്‍ശിച്ചത്.
അണ്ടര്‍17 ലോകകപ്പ് ഇവന്റ് മാനേജര്‍ മരിയോണ്‍ മേയര്‍, പ്രൊജക്റ്റ് ലീഡര്‍ ട്രേസി ലൂ എന്നിവരുടെ നേതൃത്വത്തിലുള്ള 13 അംഗ പ്രതിനിധി സംഘമാണ് എത്തിയത്.
















