പൊന്മുണ്ടം: പഞ്ചായത്ത് ഓഫീസിനുള്ളില്‍ മുസ്ലീം ലീഗിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടത്തിയ സംഭവം വിവാദമാകുന്നു. സര്‍ക്കാര്‍ ഓഫീസിനുള്ളില്‍ ഇത്തരത്തിലൊരു പരിപാടി നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. മലപ്പുറം ജില്ലയില്‍ തങ്ങള്‍ക്ക് എന്തും ചെയ്യാമെന്ന ലീഗിന്റെ അഹങ്കാരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.
സംഭവത്തില്‍ വകുപ്പ്തല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് – ബിജെപി ആവശ്യപ്പെട്ടു. ഇത്തരം സംഭവം ആവര്‍ത്തിക്കാന്‍ പാടില്ലത്തതാണന്നും ഉടന്‍ നടപടി വേണമെന്നും ബിജെപി പൊന്മുണ്ടം പഞ്ചായത്ത് കമ്മറ്റി അവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് സജീഷ് തൂമ്പില്‍, ഒബിസി മോര്‍ച്ച ജില്ല സെക്രട്ടറി കെ.ആര്.പി.കുട്ടന്, ഗിരീഷ്, ശിവദാസന്‍, ജിതിന്, ഗോപി, പ്രവീണ്‍ ലാല്‍, ബൈജു, ഉണ്ണി, രാജേഷ്, ശശി, സുരേഷ്, സതീഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: