പെരിന്തല്‍മണ്ണ: നിതാഖത്തില്‍പ്പെട്ട് മടങ്ങിയെത്തുന്ന പ്രവാസികളെ മന്ത്രി ജലീല്‍ വഞ്ചിക്കുകയാണെന്ന് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് കുറ്റപ്പെടുത്തി.
സൗദിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സൗദിയില്‍ പോകണമെന്നില്ല. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് വേണമെന്ന് പറഞ്ഞ് കണ്ണീരൊഴുക്കിയ ജലീലിന്റെ പ്രകടനം ഇരുത്തം വന്ന നാടകനടന്‍ തുല്യമാണ്. കാരണം, സൗദിയില്‍ പോകാന്‍ വാശി പിടിച്ച മന്ത്രി നാട്ടിലെത്തിയ പ്രവാസികളെ ഗൗനിക്കുന്നതുപോലുമില്ല. മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണ് വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ അധികവും. ജില്ലയില്‍ നിന്നുള്ള എക മന്ത്രിയും ജലീലാണ്. അതുകൊണ്ട് തന്നെ ജില്ലയിലെ പ്രവാസികളുടെയും അവരുടെ ബന്ധുക്കളുടെയും ആശങ്കള്‍ പരിഹരിക്കാന്‍ മന്ത്രി ബാധ്യസ്ഥനാണ്.
ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.സി.മുഹമ്മദ് അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.എ.സുലൈമാന്‍, സി.പി.സെബാസ്റ്റ്യന്‍, ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, പി.ടി.ആലി ഹാജി, സയ്യിദ് ബാദുഷ തങ്ങള്‍, രഞ്ജിത്ത് ഏബ്രഹാം തോമസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: